Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കല്ലട’ ബസിലെ മർദനം:...

‘കല്ലട’ ബസിലെ മർദനം: ഏഴ്​ പ്രതികളെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
kallada-bus-issues
cancel
camera_alt???????, ???????, ??????????

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ‘ക​ല്ല​ട’ ബ​സി​ൽ യാ​ത്ര​ക്കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച് ച സംഭവത്തിൽ അറസ്​റ്റിലായ ഏഴ്​ പ്രതികളെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. ബ​സ് ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​രി​ലെ നാ​ച്ചി​പാ​ള​യം സ്വ​ദേ​ശി കു​മാ​ർ (55), മാ​നേ​ജ​ർ കൊ​ല്ലം പ​ട്ടം​തു​രു​ത്ത് ആ​റ്റു​പു​റ​ത്ത് ഗി​രി​ലാ​ൽ (37), ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി കാ​വു​ങ്ക​ൽ വി​ഷ്ണു (29), ബസ്​ ജീവനക്കാരായ പു​തു​ച്ചേ​രി സ്വ​ദേ​ശി അ​ൻ​വ​ർ, ജി​തി​ൻ, ജ​യേ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​രെയാണ്​ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി ഈ മാസം 30 വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടത്​. കേസുമായി ബന്ധപ്പെട്ട്​ കൂടുതൽ അന്വേഷണത്തിന്​ പ്രതികളെ കസ്​റ്റഡിയിൽ ചോദ്യംചെയ്യേണ്ടത്​ അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ്​ കോടതി നടപടി.

കഴിഞ്ഞയാഴ്​ചയാണ്​ എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ൽനിന്നുള്ള യാ​ത്ര​ക്കാ​രാ​യ ബ​ത്തേ​രി സ്വ​ദേ​ശി സ​ചി​ൻ (22), സു​ഹൃ​ത്ത് അ​ഷ്ക​ർ (22), തൃ​ശൂ​ർ സ്വ​ദേ​ശി അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രെ ബ​സ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി മ​ർ​ദി​ച്ച​ത്. ക്രൂ​ര​മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് സേ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​ക്ക​ളു​ടെ മൊ​ഴി പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രുന്നു. സംഭവവുമായി ബന്ധപ്പെട്ട്​ ബസുടമ കല്ലട സുരേഷിൽനിന്ന്​ പൊലീസ്​ കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsBangalore Newskallada travelsKallada Suresh
News Summary - Kallada travel issue- Kerala news
Next Story