Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2024 1:01 PM IST Updated On
date_range 10 Aug 2024 1:01 PM ISTബംഗളൂരുവിൽ നിന്ന് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണംവിട്ട് മീഡിയനിൽ ഇടിച്ചുകയറി
text_fieldsbookmark_border
കൊച്ചി: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചുകയറി. അങ്കമാലി കറുകുറ്റിയാണ് അപകടം. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം.
ഒരു മാസം മുൻപാണ് കൊച്ചി മാടവനയിൽ ബംഗളൂരു-വർക്കല റൂട്ടിലോടുന്ന കല്ലട ബസ് മറിഞ്ഞത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

