‘കല്ലട’ ബസിലെ മർദനം ഗുരുതര കുറ്റകൃത്യമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ‘കല്ലട’ ടൂറിസ്റ്റ് ബസിലെ യാത്രക്കാർക്ക് മർദനമേറ്റ സംഭവം ഗുരുതര കുറ്റകൃ ത്യമെന്ന് ഹൈകോടതി. യാത്രക്കാരെ മർദിച്ച സംഭവത്തിലെ ഏഴുപ്രതികളുടെ ജാമ്യം റദ്ദാക് കാൻ പൊലീസ് നൽകിയ ഹരജി പരിഗണിക്കെവയാണ് ഈ നിരീക്ഷണം. ജാമ്യാപേക്ഷ റദ്ദാക്കാനുള്ള ഹരജി വൈകാൻ ഇടയായതെന്തെന്ന് കോടതി ആരാഞ്ഞു. കേസിൽ പ്രതികൾക്ക് നോട്ടീസ് ഉത്തരവായ േകാടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
ബസ് ജീവനക്കാർകൂടിയായ പ്രതികൾക്ക് എറണാകുളം സെഷൻസ് കോടതി അനുവദിച്ച ജാമ്യത്തിനെതിരെയാണ് പൊലീസിെൻറ ഹരജി.
ഈ മാസം 20ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താൻ നിശ്ചയിച്ചിരിക്കെ വെക്കേഷൻ ചുമതലയുള്ള സെഷൻസ് കോടതി പ്രതികൾക്ക് 15ന് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴ്കോടതി സംഭവത്തിെൻറ ഗൗരവം കണക്കിലെടുക്കാതെയാണ് ജാമ്യം നൽകിയതെന്നുമാണ് തൃക്കാക്കര പൊലീസ് നൽകിയ ഹരജിയിലെ വാദം.
