അന്തര്‍സംസ്ഥാന ബസ് സർവീസ്; നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: അനധികൃത സർവിസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്വകാര്യബസുകൾക്കെത ിരെ മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങി. സംസ്ഥാനവ്യാപകമായി 100 ബസുകള്‍ പരിശോധിച്ച തില്‍ 28 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തി. 40,000 രൂപ പിഴ ഈടാക്കി. 39 ബുക്കിങ് ഓഫിസുകള്‍ക്ക് ലൈ സന്‍സ് ഹാജരാക്കാന്‍ നോട്ടീസ് നല്കി. ഏഴുദിവസത്തിനകം ലൈസന്‍സ് എത്തിച്ചില്ലെങ്കില്‍ ഓഫിസ് അടയ്ക്കും.
അമിത നിരക്ക്, സാധനം കടത്തൽ എന്നിവയും കണ്ടെത്തി. ഒരാഴ്ചക്കകം ജി. പി.എസ് ഘടിപ്പിക്കാനും ബസുകൾക്ക് നോട്ടീസ് നൽകി. ‘ഓപറേഷൻ നൈറ്റ് റൈഡേഴ്സ്’ എന്ന പേരില ാണ് പരിശോധന. കോഴിക്കോട്, കാസർകോട് തുടങ്ങി സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലും ഇന്നലെ പരിശോധന നടന്നു.
തമ്പാനൂരിലെ കല്ലട ട്രാവൽസ് ഓഫിസിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ ഓഫിസ് അടയ്ക്കാന്‍ നിര്‍ദേശം നല്കി. തമ്പാനൂരിലെ ഒരു ഓഫിസിന് മാത്രമാണ് അംഗീകൃത ബുക്കിങ് ഏജന്‍സിക്കുള്ള എല്‍.എ.പി.ടി ലൈസന്‍സുള്ളത്. ഇവരുടെ ലൈസന്സില്പെട്ട 20 ബസുകളില്‍ മാത്രമേ യാത്രക്കാരെ കൊണ്ടുപോകാന്‍ പാടുള്ളൂ. 2021 വരെ ഈ സ്ഥാപത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്.
അന്തര്‍സംസ്ഥാന ബസുകള്‍ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വ്യാഴാഴ്ച മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. അംഗീകൃത ബസ് ടിക്കറ്റ് ഏജന്‍സിക്കുള്ള എല്‍.എ.പി.ടി ലൈസന്‍സ് വ്യവസ്ഥ കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രാഥമികസൗകര്യം അടക്കമുള്ള വ്യവസ്ഥകളൊന്നും അതിലില്ല. സമഗ്രമായ മാറ്റം ഇതിൽ വരുത്തും.
ലൈസൻസിന് ഏറെക്കാലമായി പുതിയ അപേക്ഷ എത്തിയിരുന്നില്ല. 250 രൂപയാണ് ഒരുവര്‍ഷത്തെ ഫീസ്. 400 രൂപ അടച്ചാല്‍ നാലുവര്‍ഷത്തെ പ്രവര്‍ത്തനാനുമതി ലഭിക്കും. ആര്.ടി.ഒക്ക് ലഭിക്കുന്ന അപേക്ഷകള്‍ ശിപാര്‍ശക്കൊപ്പം കലക്ടര്‍ അധ്യക്ഷനായ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് സമർപ്പിക്കും. ഈ സമിതിയാണ് അന്തിമ അനുമതി നല്‍കേണ്ടത്.
കല്ലട ബസ് ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തോടെയാണ് അന്തർസംസ്ഥാന ബസുകാർക്കെതിരെ നടപടി കർശനമാക്കിയത്.
അതിനിടെ, ‘കല്ലട’ ബസ് ഉടമ സുരേഷ് കല്ലട മേയ് 29ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. െഗസ്റ്റ് ഹൗസിലെ സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷനലിലെ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
