കളിയിക്കാവിള കൊലപാതകം തോക്ക് കൊച്ചിയിൽനിന്ന് കണ്ടെടുത്തു
text_fieldsകൊച്ചി: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഉപയ ോഗിച്ചതെന്ന് കരുതുന്ന തോക്ക് കൊച്ചിയിൽനിന്ന് കണ്ടെടുത്തു. പ്രതികളായ അബ്ദുൽ ഷമീ ം, തൗഫീഖ് എന്നിവരുമായി തമിഴ്നാട് ക്യു ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടെ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓടയിൽനിന്നാണ് വ്യാഴാഴ്ച രാവിലെ 11ഓടെ തോക്ക് ക ണ്ടെത്തിയത്.
എ.എസ്.ഐയെ കൊലപ്പെടുത്തിയശേഷം ബസിൽ കൊച്ചിയിലെത്തി തോക്ക് ഉപേക്ഷിക്കുകയായിരുന്നെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ കൊലപാതകം സംബന്ധിച്ച വാർത്ത പത്രത്തിൽ കണ്ടതിനെത്തുടർന്ന് തോക്ക് ഓടയിൽ ഉപേക്ഷിച്ച് ഉഡുപ്പിയിലേക്ക് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇറ്റാലിയൻ നിർമിത 7.65 എം.എം പിസ്റ്റൾ സൈനിക-അർധ സൈനിക വിഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. കൊല നടന്ന സ്ഥലത്തുനിന്ന് അഞ്ച് വെടിയുണ്ട ലഭിച്ചിരുന്നു.
കേരള പൊലീസിെൻറയും കൊച്ചി കോർപറേഷൻ ജീവനക്കാരുടെയും സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് ആരംഭിച്ച് അൽപസമയത്തിനകം തോക്ക് കണ്ടുകിട്ടി. കൃത്യത്തിന് ഉപയോഗിച്ച തോക്കുതന്നെയാണോ എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തും.
സൈന്യം ഉപയോഗിക്കുന്ന തരം തോക്ക് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഗണേശൻ പറഞ്ഞു. കളിയിക്കാവിള ചെക്ക്പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലും ബുധനാഴ്ച രാത്രി തെളിവെടുപ്പ് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
