Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാളിരാജിന്​ വിനയായത്​...

കാളിരാജിന്​ വിനയായത്​ ഹർത്താൽ അക്രമം നേരിടുന്നതിലെ വീഴ്​ച

text_fields
bookmark_border
കാളിരാജിന്​ വിനയായത്​ ഹർത്താൽ അക്രമം നേരിടുന്നതിലെ വീഴ്​ച
cancel

കോഴിക്കോട്​: സിറ്റി ജില്ല പൊലീസ്​ മേധാവി എസ്​. കാളിരാജ്​ മഹേഷ്​ കുമാറിനെ മാറ്റിയത്​ ശബരിമല കർമസമിതി ആഹ്വാ നം ചെയ്​ത ഹർത്താലിലെ അക്രമം നേരിടുന്നതിലുണ്ടായ വീഴ്​ച കാരണം. നഗരത്തിൽ സേനയെ വിന്യസിക്കുന്നതിൽ പൊലീസ്​ മേധാവ ിക്കുണ്ടായ പാളിച്ചയാണ്​ സംഘ്​പരിവാർ സംഘടനകൾക്ക്​ നഗരത്തിൽ തേർവാഴ്​ച നടത്താൻ സഹായകമായതെന്ന്​ ​ ആ​േക്ഷപമുയർന ്നതിനു പിന്നാലെയാണ്​ സ്​ഥലംമാറ്റം. കാളിരാജിനെ പൊലീസ്​ ആസ്ഥാനത്തേക്കാണ്​ മാറ്റിയത്​. നഗരത്തി​​​െൻറ ക്രമസമാ ധാന ചുമതല വഹിച്ച ​ഡി.സി.പി കെ.എം. ടോമിയേയും മാറ്റിയിട്ടുണ്ടെങ്കിലും ആലപ്പുഴ പൊലീസ്​ ചീഫായാണ്​ നിയമനം. ഹർത്താൽ ദിനത്തിൽ മിഠായിത്തെരുവിലടക്കം വ്യാപക അക്രമം അരങ്ങേറിയതോടെ ജില്ല ​െപാലീസ്​ മേധാവിയുടെ വീഴ്​ച സി.പി.എം ജില്ല നേതൃത്വം തന്നെ മുഖ്യമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന്​ പിന്നാലെ ​െതക്കൻ ജില്ലകളിൽ അക്രമം അരങ്ങേറിയതോടെ കോഴിക്കോട്ട്​ പ്രശ്​നമുണ്ടാകുമെന്ന്​ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടും വേണ്ട ജാഗ്രത പുലർത്തുകയോ കമീഷണർ ഒാഫിസിനുമുന്നിൽപോലും വേണ്ട സേനാംഗങ്ങളെ നിയോഗിക്കുകയോ ചെയ്​തില്ല. ഇതോടെ യുവമോർച്ച പ്രവർത്തകർ സേനക്ക്​​ മൊത്തം നാണക്കേടുണ്ടാക്കി ബുധനാഴ്​ച കമീഷണർ ഒാഫിസിനുമുന്നിൽ ടയറുകൾ കത്തിച്ചു​. സംഭവത്തിൽ 12 പേരെയും കസബ സ്​റ്റേഷനിലേക്ക്​ മാർച്ച്​ നടത്തിയ ആറുപേരെയും ഉൾപ്പെടെ 18 പേരെ ​അറസ്​റ്റുചെയ്​തെങ്കിലും മണിക്കൂറുകൾക്കകം ‘വെറുതെ വിട്ടു’​. ഇതോടെ ഇവരിൽ പലരും വൈകീട്ട്​ നടന്ന പ്രകടത്തിൽ പ​െങ്കടുത്തും അഴിഞ്ഞാടി.

നഗരത്തെ മുൾമുനയിൽ നിർത്തി അഞ്ഞൂറിലേറെ പേർ പ​െങ്കടുത്ത ഇൗ പ്രകടനത്തിനൊപ്പവും അമ്പതിൽത​ാെഴ പൊലീസുകാരെ മാത്രമാണ്​ നിയോഗിച്ചത്​. ഇതാണ്​ റിപ്പോർട്ടർ ടി.വി ഒാഫിസ്​, മരിയ ബാർ, കെ.ഡി.സി ബാങ്ക്​ ശാഖ എന്നിവക്കെല്ലാം കല്ലെറിയാനും വഴിയാത്രക്കാരെ മർദിക്കാനും കൊടിതോരണങ്ങളും ബോർഡും ബാനറുമെല്ലാം വലിച്ചുകീറാനും പ്രവർത്തകർക്ക്​ ധൈര്യം പകർന്നത്​. യുവതി പ്രവേശനത്തെ അനുകൂലിച്ച്​ പ്രകടനം നടത്തിയവർക്ക്​ മർദനമേൽക്കാനിടയായതും പൊലീസി​​​െൻറ പാളിച്ചയാണ്​.

ഹർത്താൽ ദിനമായ വ്യാഴാഴ്​ച വ്യാപാരികൾക്ക്​ സംരക്ഷണം നൽകുമെന്ന്​ ജില്ല പൊലീസ്​ മേധാവി അറിയിച്ചെങ്കിലും സംരക്ഷണം ലഭി​ച്ചില്ലെന്ന്​ വ്യാപാരികളും പരാതിപ്പെട്ടിരുന്നു. ആക്രമികളെ മിഠായിത്തെരുവിലേ​ക്ക്​ കടത്തിവിട്ടതും​ ഏറ്റവും വലിയ പാളിച്ചയായി. ഇതിനെതിരെ സേനാംഗങ്ങളിൽനിന്നുതന്നെ വിമർശനമുയർന്നിരുന്നു. ആക്രമികളെ ആദ്യമേ അടിച്ചമർത്താൻ പൊലീസ്​ മോധാവി നിർദേശിക്കാത്തതാണ്​ അ​ക്രമം വ്യാപിക്കാനിടയാക്കിയതെന്നും വിമർശനമുയർന്നു. കാളിരാജ്​ നേരത്തെ ഒൗദ്യോഗിക വസതി പെയിൻറടിക്കാൻ ​ േസനാംഗങ്ങളെ നിയോഗിച്ചതും പോകുന്നിടത്തെല്ലാം 13 പേരടങ്ങുന്ന പൊലീസ്​ ടീമിനെ ​ െകാണ്ടുപോകുന്നതുമെല്ലാം വിവാദമായിരുന്നു. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പൊലീസുകാരെ വേണ്ടിവരുമ്പോൾ അങ്ങാടിയിലെ കലാപമൊഴിവാക്കാൻ വിന്യസിച്ചത് വെറും രണ്ടുപേരെ എന്നടക്കം വിർമശനവുമായി കഴിഞ്ഞ ദിവസം സിവിൽ പൊലീസ്​ ഒാഫിസർ ഫേസ്​ബുക്ക്​​ പോസ്​റ്റിട്ടതും വലിയ ചർച്ചയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresskerala policekerala newscpm vs bjpmalayalam newsSabarimala Newskaliraj mahesh kumar ipsPinarayi Vijayan
News Summary - kaliraj mahesh kumar ips- kerala b
Next Story