കാളികാവ് പഞ്ചായത്തിൽ എൽ.ഡി.എഫിന് അട്ടിമറി ജയം; സൈതാലി പ്രസിഡന്‍റ്
text_fieldsകാളികാവ്: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. ശനിയാഴ്ച നടന്ന പ്രസിഡന്‍റ് തെ രഞ്ഞെടുപ്പിൽ 19ൽ ഒമ്പത് വോട്ടുകൾ നേടിയാണ് സി.പി.എമ്മിലെ എൻ. സൈതാലി പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്. മുസ്ലിം ലീഗിലെ വി.പി.എ നാസറിയൊണ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ ഒരംഗത്തിന്‍റെ വോട്ട് അസാധുവായപ്പോൾ കോൺഗ്രസിലെ ആറംഗങ്ങളിൽ രണ്ട് അംംഗങ്ങളുടെ വോട്ട് എൻ. സൈതാലിക്ക് ലഭിച്ചു.
പാറശ്ശേരി വാർഡ് അംഗം എം.സുഫൈറ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയില്ല. ഇതോടെ ലീഗിലെ വി.പി.എ നാസറിന് ഏഴ് വോട്ടുകൾ മാത്രം ലഭിച്ചു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസില െ നജീബ് ബാബു വായിരുന്നു പ്രസിഡന്‍റ്. ധാരണ പ്രകാരം രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ദിവസം ബാബു രാജിവെ ച്ചിരുന്നു.
ലീഗിന് പ്രസിഡന്‍റ് സ്ഥാനം നൽകാനായിരുന്നു രാജി. എന്നാൽ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി വന്ന ലീഗിലെ വി.പി.എ നാസറിനോടുള്ള എതിർപ്പാണ് ചില കോൺഗ്രഗ്രസ് അംഗങ്ങളെ സി.പിഎം അനുകൂല നിലപാട് എടുപ്പിച്ചത്. ഇതിനുപുറമെ കാളികാവ് സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ലീഗിലും കോൺഗ്രസിലും നിലനിന്ന തർക്കങ്ങളും പ്രതിസന്ധിക്ക് കാരണമായി.
കോൺഗ്രസ് അംഗങ്ങളുടെ നിലപാടിൽ അണികളിൽ ആശ്ചര്യം:ആശയക്കുഴപ്പം
കാളികാവ്: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് അംഗങ്ങൾ സി.പി.എം അനുകുല തെരഞ്ഞെടുപ്പ് സ്വീകരിച്ച് ഭരണം അട്ടിമറിച്ച നടപടി കാളികാവിലെ കോൺഗ്രസ് അണികൾക്കിടയിൽ കടുത്ത നിരാശപകർന്നു.നേതൃത്വംആശയക്കുഴപ്പത്തിലുമായിട്ടുണ്ട്.യൂ.ഡി.എഫ് ഘടകകക്ഷികളായ കോൺഗ്രസിനും ലീഗിനുമിടയിൽ നിലവിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗിന് അർഹതപ്പെട്ട പ്രസിഡന്റ് പദവി കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ കാരണം നഷ്ടപ്പെട്ടത് കോൺഗ്രസ് അണികളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
പത്തു മാസത്തെ കാലാവധി മാത്രമേയുള്ളുവെങ്കിലും സി.പി.എമ്മിന് പഞ്ചായത്ത് ഭരണത്തിലേക്ക് വഴിയൊരുക്കും വിധം കോൺഗ്രസ് അംഗങ്ങളുടെ നിലപാട് മാറ്റം പാർട്ടി നേതൃത്വത്തിനും ക്ഷീണമായിരിക്കുകയാണ്. രണ്ട് അംഗങ്ങൾ സി.പി.എം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുകയും ഒരംഗം വിട്ടു നിൽക്കുകയും ചെയ്യുന്നതിന് കാരണമെന്തെന്ന് നേതൃത്വത്തിന് വിശദീകരിക്കാനാവുന്നില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടഞ്ഞ് മൽസരിക്കുകയും പിന്നീട് അനുരഞ്ജനത്തിലെത്തുകയും ചെയ്ത ശേഷം കാളികാവിൽ യു.ഡി.എഫ് ബന്ധം ശക്തമായ നിലയിലായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.പി.എ നാസറിനോടുള്ള വിയോജിപ്പാണ് ഒരു കോൺഗ്രസ് അംഗം ഇടയാൻകാരണമായി പറയുന്നത്.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സ്ഥാനം നിഷേധിക്കപ്പെട്ടതും മറ്റൊരംഗത്തെ ചൊടിപ്പിച്ചുവത്രെ.
ഇതിനു പുറമെ യു.ഡി.എഫ് ഭരിക്കുന്ന കാളികാവ് സഹകരണ ബാങ്കിലെ നിയമനത്തിൽ കോൺഗ്രസ് പ്രവർത്തകനെ തഴഞ്ഞതും കാരണമായി പറയപ്പെടുന്നു.ഇടഞ്ഞ് നിന്ന കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ ദിവസം റിസോർട്ടിലായിരുന്നുവെന്നാണ് എതിരാളികളുടെ പരിഹാസം.കഴിഞ്ഞ ദിവസം മുതൽ ചില കോൺഗ്രസ് അംഗങ്ങൾ അപ്രത്യക്ഷമായിരുന്നു.ഇതിനൊന്നും ഉത്തരം പറയാൻ കോൺഗ്രസ് അണികൾക്ക് കഴിയുന്നില്ല.അതേ സമയം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി ഡി. സി. സി ജനറൽ സെക്രട്ടറിമാരായ അജീഷ് എടാലത്ത് , സി സുകുമാരൻ എന്നിവർ അംഗങ്ങളായ അന്വേഷണകമ്മീഷനെ നിയമിച്ചതായി ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷൻ അഡ്വ.വി.വി പ്രകാശ് അറിയിച്ചിട്ടുണ്ട്.
മൂന്ന് പഞ്ചായത്തംഗങ്ങൾക്കെതിരെ നടപടി -ഡി.സി.സി
മലപ്പുറം: കാളികാവ് ഗ്രാമ പഞ്ചായത്തിൽ പ്രസിഡൻറ് െതരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം ലംഘിക്കുകയും സി.പി.എം സ്ഥാനാർത്ഥി വിജയിക്കുവാനുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്തതിന് മൂന്ന് പഞ്ചായത്തംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അറിയിച്ചു. ഏഴാം വാർഡംഗം കരിവത്തിൽ നജീബ് എന്ന ബാബു, 19ാം വാർഡംഗം ഏറിയാട്ട് കുഴിയിൽ മൻസൂർ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കി. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ അച്ചടക്ക ലംഘനം നടത്തിയത ഒമ്പതാം വാർഡംഗം മണ്ണൂർക്കര സുഫൈറയോട് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അജീഷ് എടാലത്ത്, സി. സുകുമാരൻ എന്നിവർ അംഗങ്ങളായ അന്വേഷണ കമീഷനെ നിയമിച്ചതായും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
