കാളികാവ് കൊല: ജെയ്മോനെ കുടുക്കിയത് നാട്ടിലേക്കുള്ള വിളി
text_fieldsകാളികാവ്: അഞ്ചച്ചവിടി മൈലാടി മുഹമ്മദലിയുടെ കൊലപാതകത്തിലെ പ്രതി െജയ്മോനെ കുടുക ്കിയത് നാട്ടിലേക്കുള്ള ഫോൺവിളി. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദലിയുടെ ഭാര്യ ഉമ ്മുൽ സാഹിറയാണെന്നും നടപ്പാക്കിയത് ജെയ്മോനോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു. പ് രതികളെ കുടുക്കിയത് ജെയ്മോെൻറ അതിബുദ്ധിയുമാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൻ.വി. അബ്ദുൽ ഖാദർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ മാധ്യമപ്രവർത്തകൻ ചമഞ്ഞ് നാട്ടിലുള്ള ഒരു നമ്പറിലേക്ക് ജെയ്മോൻ വിളിച്ചതാണ് തുമ്പായത്. ഈ നമ്പർ പിന്തുടർന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. ഭർത്താവിനെ വകവരുത്തിയാൽ സ്വന്തം പേരിലുള്ള ഒമ്പത് സെൻറ് സ്ഥലവും വീടും ചരക്കുവണ്ടിയും തെൻറ പേരിലാക്കാമെന്ന് ഉമ്മുൽ സാഹിറ വാഗ്ദാനം നൽകിയിരുന്നതായി ജെയ്മോൻ പറഞ്ഞു.
ചിതലിന് ഉപയോഗിക്കുന്ന വിഷം മദ്യത്തിൽ ചേർത്ത് നൽകിയാണ് കൊലപ്പെടുത്തിയത്. ഇതിനായി നിലമ്പൂർ ബിവറേജിൽനിന്ന് മൂന്ന് കുപ്പി മദ്യം വാങ്ങി. പണം നൽകിയത് ഉമ്മുൽ സാഹിറയാണ്. കൊലപ്പെടുത്തി വണ്ടിയിൽ കയറ്റി വണ്ടിയടക്കം തൊട്ടടുത്തുള്ള ആഴമേറിയ ക്വാറിയിൽ തള്ളാനായിരുന്നു ആദ്യ പദ്ധതി. ഇതിന് സാഹിറ വഴങ്ങിയില്ല. സംഭവം നടന്ന ദിവസം രാത്രി എട്ട് മണിയോടെ മദ്യപിക്കാനായി മുഹമ്മദലിയും ജെയ്മോനും വീടിെൻറ ടെറസിൽ കയറി. മദ്യക്കുപ്പിയുടെ അടപ്പ് തുറന്നുകൊടുത്തതും സാഹിറയായിരുന്നു. വിഷം അകത്തുചെന്ന് ഛർദിച്ച് അവശനായ മുഹമ്മദലിയെ താഴെ മുറിയിൽ കൊണ്ടുവന്നു കിടത്തിയത് രണ്ടുപേരും ചേർന്നാണ്.
മരണം ഉറപ്പാക്കി രാത്രി രണ്ട് മണിക്കു ശേഷമാണ് ജെയ്മോൻ മടങ്ങിയത്. സംഭവത്തിെൻറ നാലാം ദിവസം സാഹിറ ജെയ്മോെൻറ കൂടെ നാട് വിടുകയായിരുന്നു. പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികളെയും ഒപ്പം കൂട്ടി. സാഹിറയെ തിങ്കളാഴ്ചയും ജെയ്മോനെ ബുധനാഴ്ചയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2018 സെപ്റ്റംബർ 21നാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച തമിഴ്നാട്ടിലെ ശിവകാശിയിൽനിന്ന് ഉമ്മുൽസാഹിറയെയും ചൊവ്വാഴ്ച ദിണ്ടിഗലിൽ വെച്ച് ജെയ്മോനെയും പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
