Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം: കാളികാവ് പോസ്റ്റോഫീസ് ഉപരോധിച്ചു

text_fields
bookmark_border
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം: കാളികാവ് പോസ്റ്റോഫീസ് ഉപരോധിച്ചു
cancel

കാളികാവ്:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് കാളികാവ് പോസ്റ്റോഫീസ് ഉപരോധിച്ചു.വെള്ളിയാഴ്ച രാവിലെ 8.45ന് ആരംഭിച്ച ഉപരോധസമരം ഒരു മണിക്കൂർ നീണ്ടു. 9.30 ഓടെ ജീവനക്കാർ പോസ് റ്റോഫീസിലേക്ക് ഡ്യൂട്ടിക്ക് എത്തിയതോടെ യൂത്ത് ലീഗ് പ്രവർത്തകർ അവരെ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷം സൃഷ്ടിച്ചു.

കാളികാവ് പൊലീസ് എത്തി സമരക്കാരെ നീക്കം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ അഞ്ചച്ചവി ടി ,എൻ.ജാഫർ, ബദർദുജ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kalikavu CAA protest
Next Story