Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളൻതോട് അബ്​ദുൽ കരീം മുസ്​ലിയാർ നിര്യാതനായി

text_fields
bookmark_border
കളൻതോട് അബ്​ദുൽ കരീം മുസ്​ലിയാർ നിര്യാതനായി
cancel

ചാത്തമംഗലം (കോഴിക്കോട്​): ആത്മീയ ചികിത്സകൻ കളൻതോട് അബ്​ദുൽ കരീം മുസ്​ലിയാർ (42) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ച ഒരുമണിയോടെയാണ് മരണം. രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു.

കളൻതോട് കരിയാകുളങ്ങര കേന്ദ്രീകരിച്ചാണ്​ അബ്​ദുൽ കരീം മുസ്​ലിയാർ ചികിത്സ നടത്തിയിരുന്നത്​. വിവിധ ജില്ലകളിൽനിന്ന് ആളുകൾ ഇവിടെ ചികിത്സക്കെത്തിയിരുന്നു.

2008ൽ ആത്മീയ ചികിത്സകർക്കും വ്യാജസിദ്ധന്മാർക്കുമെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ഇവിടെയും പൊലീസ് അന്വേഷണം നടന്നിരുന്നു. ഖബറടക്കം രാത്രി 10ന്​ വസതിയിൽ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalanthod Kareem Musliyar-obit News
Next Story