Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളമശ്ശേരി ദുരന്തം: തൊഴിൽ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കളമശ്ശേരിയിൽ കെട്ടിടനിർമാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയിൽപെട്ട് നാല് അതിഥിത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ തൊഴിൽവകുപ്പ് സമഗ്രാന്വേഷണം പ്രഖ്യാപിച്ചു. ലേബർ കമീഷണർ ഡോ. എസ്. ചിത്രയെയാണ് അന്വേഷണത്തിനായി മന്ത്രി ചുമതലപ്പെടുത്തിയത്.
മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകും.
Next Story

