Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരിയിൽ സ്ട്രോങ്...

കളമശ്ശേരിയിൽ സ്ട്രോങ് റൂം താക്കോൽ കാണാനില്ല; പൂട്ട് പൊളിക്കും

text_fields
bookmark_border
കളമശ്ശേരിയിൽ സ്ട്രോങ് റൂം താക്കോൽ കാണാനില്ല; പൂട്ട് പൊളിക്കും
cancel

കളമശ്ശേരി: മ​ന്ത്രി​ പി. ​രാ​ജീ​വും അ​ഡ്വ. വി.​ഇ.​ അ​ബ്‌​ദു​ൾ ഗ​ഫൂ​റും ഏറ്റുമുട്ടുന്ന കളമശ്ശേരി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ താക്കോലുകൾ കാണാനില്ല. കുസാറ്റിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് സംഭവം. തൊട്ടടുത്ത് തപാൽ വോട്ടുകൾ സൂക്ഷിച്ച റൂമിന്റെ താക്കോൽ ഉണ്ട്. എന്നാൽ, ഇ.വി.എമ്മുകൾ സൂക്ഷിച്ച മുറികളുടെ താക്കോൽ കാണാനില്ല. ഇതേതുടർന്ന് പൂട്ട് പൊളിക്കാനാണ് തീരുമാനം.

വ്യവസായ തലസ്ഥാനം, കൊച്ചിൻ യൂനിവേഴ്സിറ്റി ഉൾപ്പെട്ട വിദ്യാഭ്യാസ ഹബ്ബ്, കിൻഫ്രാ ഹൈടെക് പാർക്ക്, സ്റ്റാർട്ടപ്പ് മിഷൻ, മെഡിക്കൽ കോളജ്, കാൻസർ റിസർച്ച് കേന്ദ്രം, രണ്ട് പ്രധാന നഗരസഭകളും, നാല് പഞ്ചായത്തുകളും എന്നിവ ഉൾപ്പെട്ട, പെരിയാറും മെട്രോയും കടന്നുപോകുന്ന ശ്രദ്ധേയ മണ്ഡലമാണ് കളമശ്ശേരി. ആലുവ, വടക്കേകര, പറവൂർ മണ്ഡലങ്ങളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി 2008ൽ രൂപവത്കരിച്ച മണ്ഡലത്തിൽ 2011ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ. ചന്ദ്രൻ പിള്ളയെ 7789 വോട്ടിന് പരാജയപ്പെടുത്തി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് വിജയിച്ചത്.

2016ൽ മുൻ എം.എൽ.സി പി.എമ്മിലെ എ.എം യൂസഫിനെ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണ്ടും ഇബ്രാഹിം കുഞ്ഞ് പരാജയപ്പെടുത്തി. 2021ൽ വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ മുസ്‍ലിം ലീഗിലെ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറും സി.പി.എമ്മിലെ പി. രാജീവും തമ്മിലായിരുന്നു മത്സരം. കന്നി അങ്കത്തിൽ 15,336 വോട്ടിന് ഗഫൂറിനെ പരാജയപ്പെടുത്തി രാജീവ് മണ്ഡലം പിടിച്ചെടുത്തു.

2024ൽ പിന്നാലെ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മണ്ഡലത്തിൽ ആധിപത്യം നിലനിർത്തി. അവർക്ക് 2019 ലേതിനേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞു. പി. രാജീവിന്റെ സ്വന്തം ബൂത്തിൽ വരെ ഹൈബി ഈഡൻ ഇരട്ടി വോട്ട് നേടി. തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ട് നഗരസഭകളും നാല് പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ യു.ഡി.എഫിന് ചരിത്ര വിജയം കൈവരിക്കാനായി. ഏലൂർ നഗരസഭ മാത്രമാണ് നേരിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് നിലനിർത്തിയത്.

30 വർഷം ഇടതുമുന്നണി കൈവശം വെച്ചിരുന്ന ആലങ്ങാട് പഞ്ചായത്തിൽ 24ൽ 18 സീറ്റും പത്തുവർഷം എൽ.ഡി.എഫ് ഭരിച്ച കരുമാലൂരിൽ 22ൽ 13 സീറ്റും കുന്നുകരയിൽ 16ൽ ഒമ്പതും കടുങ്ങല്ലൂരിൽ 24ൽ 14ഉം കളമശ്ശേരി നഗരസഭയിൽ 46ൽ 30ഉം സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ഏലൂർ നഗരസഭയിൽ 32ൽ 15 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. 12 ഇടത്ത് യു.ഡി.എഫ് ബാക്കി ഇടങ്ങളിൽ ബി.ജെ.പിയും. എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി. രാജീവ് രണ്ടാം ഊഴത്തിന് ഇറങ്ങിയത്. എന്നാൽ, സംസ്ഥാന രാഷ്ട്രീയ സാഹചര്യത്തിലും മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞ് മണ്ഡലത്തിൽ നടപ്പാക്കിയതും തുടക്കം കുറിച്ചതുമായ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയിലും ഊന്നിയായിരുന്നു യു.ഡി.എഫ് പ്രചാരണം. നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൻ.ഡി.എ സ്ഥാനാർഥിയായ ബി.ഡി.ജെ.എസിന്‍റെ എം.പി. ബിനുവും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalamasseryP RajeevAssembly Elections 2026VE Abdul Gafoor
News Summary - kalamassery strong room key missing
Next Story