Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളമശ്ശേരി മെഡി​ക്കൽ...

കളമശ്ശേരി മെഡി​ക്കൽ കോളജിൽ അനാസ്​ഥ ഉണ്ടായിട്ടില്ല; ഡോക്​ടറുടെ വെളിപ്പെടുത്തൽ തള്ളി മുഖ്യമന്ത്രി

text_fields
bookmark_border
കളമശ്ശേരി മെഡി​ക്കൽ കോളജിൽ അനാസ്​ഥ ഉണ്ടായിട്ടില്ല; ഡോക്​ടറുടെ വെളിപ്പെടുത്തൽ തള്ളി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ കോവിഡ്​ രോഗി ഓക്​സിജൻ കിട്ടാതെ മരിച്ചെന്ന നഴ്​സിങ്​ ഓഫീസറുടെ വെളിപ്പെടുത്തൽ ശരിവെച്ച്​ മാധ്യമങ്ങളോട്​ സംസാരിച്ച ഡോ. നജ്​മയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ​മെഡിക്കൽ കോളജുകൾ നല്ലനിലയിൽ പ്രവർത്തിക്കുന്നുവെന്നതാണ്​ ഇതുവരെയുള്ള അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാരുടെ അനാസ്​ഥ മൂലം രോഗികൾ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്​ സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നില്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു ​അദ്ദേഹം.

തെറ്റിധാരണാജനകമായ പോസ്​റ്റ്​ വന്നതിനു പിന്നാലെയാണ്​ പ്രശ്​നങ്ങൾ ഉയർന്നുവരുന്നത്​. അവിടെയുള്ളവർ തന്നെ അത്​ വസ്​തുതപരമല്ലെന്ന്​ പറഞ്ഞു കഴിഞ്ഞു. കൃത്യമായ തെളിവുകളോടെയാണ്​ അക്കാര്യം പറയുന്നത്​. ഇതി​െൻറ സാ​ങ്കേതികത്വം അറിയാവുന്നവർ ആരും വിശ്വസിക്കില്ല. ഓക്​സിജൻ തെറിച്ചുപോകുന്ന അവസ്​ഥയൊന്നും ഉണ്ടാവില്ല. അവർ പറഞ്ഞ കാര്യം വസ്​തുതയല്ലെന്ന്​ പുറത്തുവന്നിരിക്കുന്നു. തെറ്റായ കാര്യങ്ങൾ ഏറ്റെടുക്കാൻ ആളുകൾ വരുന്നത്​ നിർഭാഗ്യകരമാണ്​. സർവിസിലുള്ളവർ നല്ല പ്രവർത്തനമാണ്​ കാഴ്​ചവെക്കുന്നത്​. ഒറ്റപ്പെട്ടതാണെങ്കിലും ചിലരുടെ നാക്കിൽ നിന്ന്​ ചില പ്രചരണങ്ങൾ വരുന്നുണ്ട്​. അതിനെ സർക്കാർ ഗൗരവത്തിൽ കാണുന്നു​- മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സ പിഴവിനെ തുടർന്നാണ്​ കോവിഡ്​ രോഗി മരിച്ചതെന്ന​ നഴ്​സിങ്​ ഓഫിസർ ജലജയുടെ ഓഡിയോ സന്ദേശം സത്യമാണെന്ന്​ പറഞ്ഞ്​ കഴിഞ്ഞ ദിവസമാണ്​ ജൂനിയർ റസിഡൻറ്​ ഡോക്​ടർ നജ്​മ രംഗത്തെത്തിയത്​. ഇത്​ വലിയ രാഷ്​ട്രീയ വിവാദങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamassery Medical CollegeDr. Najma Saleem
Next Story