കളമശ്ശേരി ബസ് കത്തിക്കൽ: പ്രധാന സാക്ഷിയും നാലുപ്രതികളും ഹാജരായില്ല; വിചാരണ തുടങ്ങാനായില്ല
text_fieldsകൊച്ചി: പ്രധാന സാക്ഷിയും തടിയൻറവിട നസീർ അടക്കം നാലുപ്രതികളും ഹാജരാവാതിരുന്നത ിനാൽ കളമശ്ശേരി ബസ് കത്തിക്കൽ കേസ് വിചാരണ തുടങ്ങാനായില്ല. വെള്ളിയാഴ്ച പ്രത്യേക എൻ.ഐ.എ കോടതിയിൽ നടക്കേണ്ടിയിരുന്ന വിചാരണയാണ് മാറ്റിവെക്കേണ്ടിവന്നത്.
വെള ്ളിയാഴ്ച ഹാജരാവാൻ സമൻസ് നൽകിയിരുന്ന പ്രധാന സാക്ഷിയും കത്തിച്ച തമിഴ്നാട് സ് റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് ഡ്രൈവറുമായ കൃഷ്ണസ്വാമി, പ്രധാന പ്രതികളായ തടിയൻറവിട നസീർ, സാബിർ പി. ബുഖാരി, താജുദ്ദീൻ, ഉമറുൽ ഫാറൂഖ് എന്നിവരാണ് ഹാജരാവാതിരുന്നത്. പ്രതികളെ ഹാജരാക്കാൻ നിർദേശിച്ച് ബംഗളൂരു ജയിൽ അധികൃതർക്ക് പ്രൊഡക്ഷൻ വാറൻറ് നൽകിയിരുന്നെങ്കിലും ബംഗളൂരു സ്ഫോടന കേസിെൻറ വിചാരണ നടക്കുന്നതിനാലാണ് ഹാജരാക്കാതിരുന്നത്.
വിചാരണ എന്ന് തുടങ്ങാൻ കഴിയുമെന്നുകാണിച്ച് ഈ മാസം 25നകം റിപ്പോർട്ട് നൽകാൻ പ്രത്യേക കോടതി എൻ.ഐ.എക്ക് നിർദേശം നൽകി. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ഭാര്യയും കേസിലെ 10ാം പ്രതിയുമായ സൂഫിയ മഅ്ദനി കോടതിയിൽ ഹാജരായിരുന്നു. ജാമ്യത്തിൽ കഴിയുന്ന അബ്ദുൽ ഹാലിം, ഇസ്മായിൽ, മുഹമ്മദ് നവാസ്, കുമ്മായം നാസർ, മജീദ് പറമ്പായി എന്നീ പ്രതികളും ഹാജരായി. മറ്റൊരു പ്രതി കെ.എ. അനൂപിനെ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയും ഹാജരാക്കിയിരുന്നു.
2005 സെപ്റ്റംബർ ഒമ്പതിനാണ് 31 യാത്രക്കാരുമായി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ബസ് കളമശ്ശേരിക്ക് സമീപം തട്ടിക്കൊണ്ടുപോയി തീകൊളുത്തിയത്. കോയമ്പത്തൂർ ജയിലിലായിരുന്ന മഅ്ദനിയുടെ ജയിൽമോചനം വൈകുന്നതിെല പ്രതിഷേധമെന്നോണമാണ് തമിഴ്നാടിെൻറ ബസ് തട്ടിയെടുത്ത് കത്തിച്ചതെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
