Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ള​മ​ശ്ശേ​രി സ്​​ഫോ​ട​നം: പ്രതി ഡൊ​മി​നി​ക് മാ​ർ​ട്ടി​നെ അങ്കമാലിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

text_fields
bookmark_border
Kalamassery blast, Dominic Martin
cancel
camera_alt

പ്രതി ഡൊമിനിക്​ മാർട്ടിനെ അങ്കമാലി അത്താണിയിലെ ഫ്ലാറ്റിൽ തെളിവിവെടുപ്പിനായി കൊണ്ടുവരുന്നു

അ​ങ്ക​മാ​ലി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ക​ള​മ​ശ്ശേ​രി സ്​​ഫോ​ട​ന പരമ്പര കേസിലെ പ്രതി ഡൊ​മി​നി​ക് മാ​ർ​ട്ടി​നുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാർട്ടിൻ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഇരുനില ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവിവെടുപ്പ് നടത്തിയത്. രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്ലാറ്റിൽ എത്തിച്ചത്.

രണ്ടാം നിലയുടെ ടെറസിലെത്തിച്ച പ്രതിയെ അര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന് സംശയിക്കുന്ന മുറിയിൽ പൊലീസ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറയുണ്ടാക്കി അതിസൂക്ഷ്മമായാണ് പരിശോധന നടത്തിയത്. ബോംബ് ഉണ്ടാക്കാൻ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചതായാണ് സൂചന. ഇന്നലെയാണ് യു.​എ.​പി.​എ, സ്ഫോ​ട​ക വ​സ്തു നിയ​മം, കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ ഗൗ​ര​വ​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഡൊമിനിക് മാർട്ടിന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്.

സ്​​ഫോ​ട​നം നടത്താനായി ബോം​ബ് നി​ർ​മി​ച്ച​ത് അ​ങ്ക​മാ​ലി​ക്ക​ടു​ത്ത്​ അ​ത്താ​ണി​യി​ലെ സ്വ​ന്തം ഫ്ലാ​റ്റി​ൽ വെ​ച്ചാണെന്ന് ​മാ​ർ​ട്ടി​ൻ പൊ​ലീ​സിന് മൊഴി നൽകിയത്. യഹോവ സാക്ഷികളുടെ ക​ൺ​വെ​ൻ​ഷ​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ്‌ ഇ​യാ​ൾ സ്‌​കൂ​ട്ട​റി​ൽ ത​മ്മ​ന​ത്തെ വാ​ട​ക​വീ​ട്ടി​ൽ ​നി​ന്ന്‌ ഇ​റ​ങ്ങി​യ​ത്‌. 5.40ന്‌ ​അ​ത്താ​ണി​യി​ലെ​ത്തി ഫ്ലാ​റ്റി​ന്‍റെ ടെ​റ​സ്സി​ലി​രു​ന്ന്‌ ബോം​ബ്‌ നി​ർ​മി​ച്ചെ​ന്നാ​ണ്​ വി​വ​രം.

ഇ​തു​മാ​യി സ്‌​കൂ​ട്ട​റി​ൽ രാ​വി​ലെ ഏ​ഴി​ന്‌ ക​ള​മ​ശ്ശേ​രി​യി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി. 7.10ന്‌ ​ഹാ​ളി​ന്‌ മ​ധ്യ​ഭാ​ഗ​ത്തെ ക​സേ​ര​ക​ൾ​ക്കി​ട​യി​ൽ ബോം​ബ് വെ​ക്കു​ക​യും 9.30ന് ​ഹാ​ളി​നു പി​റ​കി​ലെ​ത്തി റി​മോ​ട്ട്‌ അ​മ​ർ​ത്തി സ്‌​ഫോ​ട​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബോം​ബി​നൊ​പ്പം ക​സേ​ര​ക്ക​ടി​യി​ൽ പെ​ട്രോ​ളും​വെ​ച്ചു. ബോം​ബ് പൊ​ട്ടി​യ​തി​നു പി​ന്നാ​ലെ പെ​ട്രോ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​താ​ണ് പ​ല​ർ​ക്കും ഗു​രു​ത​ര പൊ​ള്ള​ലേ​ൽ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ക​ള​മ​ശ്ശേ​രി സം​റ ക​ൺ​വെ​ൻ​ഷ​ൻ ​സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​നി​ടെ ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഒ​രു സ്ത്രീ ​മ​രി​ച്ചി​രു​ന്നു. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വ​ട്ടോ​ളി​പ്പ​ടി പു​ളി​യ​ൻ​വീ​ട്ടി​ൽ ലി​യോ​ണ പൗ​ലോ​സാ​ണ് (55) മ​രി​ച്ച​തെ​ന്ന് രാ​ത്രി വൈ​കി തി​രി​ച്ച​റി​ഞ്ഞു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഇ​ടു​ക്കി കാ​ളി​യാ​ർ മു​പ്പ​ത്താ​റ് ക​വ​ല​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​മാ​രി​യും (53) വൈ​കീ​ട്ടോ​ടെ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 12.40നാ​ണ് പ​ന്ത്ര​ണ്ടു​കാ​രി​യാ​യ മ​ല​യാ​റ്റൂ​ർ ക​ട​വ​ൻ​കു​ഴി വീ​ട്ടി​ൽ പ്ര​ദീ​പ​ന്‍റെ മ​ക​ൾ ലി​ബി​ന​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 60ഓ​ളം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 21 പേ​രാ​ണ്‌ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ 16 പേ​ര്‍ ഐ.​സി.​യു​വി​ലാ​ണ്‌. ഇ​തി​ല്‍ മൂ​ന്ന്‌ പേ​രു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​ണ്‌. ഇ​തി​ല്‍ പ​ത്ത്‌ ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ 14 വ​യ​സ്സു​ള്ള കു​ട്ടി​യെ ഐ.​സി.​യു​വി​ല്‍ നി​ന്ന്‌ വാ​ര്‍ഡി​ലേ​ക്ക്‌ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്‌. അ​ഞ്ചു​ പേ​ര്‍ വാ​ര്‍ഡു​ക​ളി​ലാ​ണ്‌. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഒ​രു രോ​ഗി​യെ സ്കി​ന്‍ ഗ്രാ​ഫ്‌​റ്റി​ങ്ങി​നും നൂ​ത​ന ചി​കി​ത്സ​ക്കും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക്‌ മാ​റ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalamassery blast: Accused Dominic Martin brought to Angamaly flat for evidence
Next Story