ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പൊലീസ് സ്റ്റേഷനിൽ; കണ്ണൂരിൽ കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കും
text_fieldsതൃശൂർ: കളമശ്ശേരി കൺവെൻഷൻ സെന്‍ററിൽ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാൾ കൊടകര പൊലീസ് സ്റ്റേഷനിലെത്തി. കൊച്ചി സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധനക്കിടെ സംശയകരമായി തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്തു. ഝാർഖണ്ഡ് സ്വദേശിയെയാണ് ബാഗ് പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾ പിരിവിനായി വന്നതാണെന്നും സംഭവവുമായി ബന്ധമില്ലെന്നും ഉടൻ മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആർ.പി.എഫ് നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
കളമശ്ശേരിയിലെ സ്‌ഫോടന സ്ഥലത്ത് നിന്ന് ഒരു നീല ബലേനോ കാര്‍ പുറത്തു പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ പൊലീസ് പരിശോധന നടത്തുകയാണ്. റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, തിരക്കേറിയ മറ്റ് ഇടങ്ങൾ മുതലയാവ കേന്ദ്രീകരിച്ചാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

