കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
text_fieldsതൃശൂര്‍: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല 2023ലെ ഫെലോഷിപ്പുകള്‍, അവാര്‍ഡുകള്‍, എന്‍ഡോവ്മെന്റുകള്‍ എന്നിവ പ്രഖ്യാപിച്ചു. 26 പേരെയാണ് തെരഞ്ഞെടുത്തതെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. ബി. അനന്തകൃഷ്ണന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
സദനം വാസുദേവന്‍ (കക്കാട് കാരണവപ്പാട് ഫെലോഷിപ്), കലാമണ്ഡലം കെ.ജി. വാസുദേവന്‍ (തകഴി കുഞ്ചുക്കുറുപ്പ് ഫെലോഷിപ്), കലാക്ഷേത്ര വിലാസിനി (പ്രത്യേക ജൂറി പരാമര്‍ശം, ഫെലോഷിപ്), കോട്ടക്കല്‍ കേശവന് കുണ്ഡലായര്‍ (കഥകളി വേഷം അവാര്‍ഡ്), കോട്ടക്കല്‍ മധു (കഥകളിസംഗീതം), കൊട്ടാരം സുബ്രഹ്മണ്യന് നമ്പൂതിരി (കഥകളി ചെണ്ട), കലാമണ്ഡലം ഹരിദാസ് (കഥകളി മദ്ദളം), ചിങ്ങോലി പുരുഷോത്തമന് (കഥകളി ചുട്ടി), സൂരജ് നമ്പ്യാര്‍ (കൂടിയാട്ടം), കലാമണ്ഡലം ലീലാമണി (മോഹിനിയാട്ടം), പയ്യന്നൂര്‍ പി.വി. കൃഷ്ണന്‍കുട്ടി (തുള്ളല്‍), ബിജീഷ് കൃഷ്ണ (നൃത്തസംഗീതം), കലാമണ്ഡലം ഉണ്ണികൃഷ്ണ പൊതുവാള് (എ.എസ്.എന്‍ നമ്പീശന് പുരസ്കാരം), എരിക്കാവ് സുനില്‍ (കലാഗ്രന്ഥം അവാര്‍ഡ്), കലാമണ്ഡലം വെങ്കിട്ടരാമന് (ഡോക്യുമെന്ററി അവാര്‍ഡ്), ഡോ. സദനം ഹരികുമാര്‍ (എം.കെ.കെ നായര്‍ സമഗ്രസംഭാവന പുരസ്കാരം), ചെങ്ങന്നൂര്‍ ഹരിശര്‍മ (യുവപ്രതിഭ അവാര്‍ഡ്), ചന്ദ്രമന നാരായണന് നമ്പൂതിരി (കലാരത്നം എന്‍ഡോവ്മെന്റ്), കോട്ടക്കല്‍ പ്രദീപ് (വി.എസ് ശര്‍മ എന്‍ഡോവ്മെന്റ്), കലാമണ്ഡലം രവികുമാര്‍ (പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്കാരം), കലാമണ്ഡലം ഷര്‍മിള (വടക്കന്‍ കണ്ണന്‍നായര്‍ സ്മൃതി പുരസ്കാരം), കലാമണ്ഡലം മോഹനകൃഷ്ണന് (കെ.എസ്. ദിവാകരന് നായര്‍ സ്മാരക സൗഗന്ധിക പുരസ്കാരം), കലാമണ്ഡലം ആഷിക് (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന് എന്‍ഡോവ്മെന്റ്), വിനീത നെടുങ്ങാടി (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്), ഇ.പി. കൃഷ്ണ (ബ്രഹ്മശ്രീ പകരാവൂര്‍ ചിത്രന് നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക എന്‍ഡോവ്മെന്റ്) എന്നിവരാണ് ജേതാക്കള്‍.
50,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെലോഷിപ്പുകള്‍. 30,000 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. 3000 രൂപ മുതല്‍ 37,500 രൂപ വരെയാണ് എന്‍ഡോവ്മെന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

