Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലടി സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹരജി; വാദം കേൾക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റി

text_fields
bookmark_border
കാലടി സർവകലാശാലയിലെ വിദ്യാർഥികൾ നൽകിയ ഹരജി; വാദം കേൾക്കൽ  തിങ്കളാഴ്ചത്തേക്ക് മാറ്റി
cancel

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിൽ കഴിയുന്ന 16 വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിക്കുന്നത് ഹൈകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സർവകലാശാല ഇന്നലെ കോടതിയിൽ വിദ്യാർഥികൾക്കെതിരെ സമർപ്പിച്ച രേഖകളുടെ പശ്ചാത്തലത്തിലാണ് നടപടി. സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ വിദ്യാർഥികൾ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. വിദ്യാർഥികൾ കുറ്റക്കാരാണെന്നും പരീക്ഷയെഴുതാൻ കഴിയില്ലെന്നുമാണ് സർവകലാശാല അധികൃതർ സത്യവാങ്മൂലം നൽകിയത്. സത്യവാങ്മൂലത്തിൽ മറുപടി നൽകേണ്ടതുണ്ടെന്ന ആവശ്യം പരിഗണിച്ചാണ് കോടതി ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതിയിലുള്ളത്. വിഷയം വേഗത്തിൽ പരിഗണിച്ച് തീർപ്പാക്കാൻ സുപ്രീംകോടതി നിർദേശമുണ്ടെന്ന് ചൊവ്വാഴ്ച മറ്റു കേസുകൾ പരിഗണിക്കുന്നതിനിടെ വിദ്യാർഥികളുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് കേസ് ബുധനാഴ്ച പരിഗണിക്കുമെന്ന് സിംഗിൾബെഞ്ച് അറിയിച്ചിരുന്നു. നേരത്തെ ഇതേ ഹരജിയിൽ നൽകിയ ഉപഹരജിയിൽ പരീക്ഷ എഴുതാൻ സിംഗിൾബെഞ്ച് വിദ്യാർഥികൾക്ക് താൽക്കാലികാനുമതി നൽകിയിരുന്നു.

എന്നാൽ, ഈ ഉത്തരവ് ഡിവിഷൻബെഞ്ച് റദ്ദാക്കി. ഇതിനെതിരെ വിദ്യാർഥികൾ നൽകിയ അപ്പീലിലാണ് എത്രയും വേഗം ഹരജി പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. പരീക്ഷാ ഫീസ് സ്വീകരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്നായിരുന്നു സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതേ ആവശ്യം ഹരജിക്കാർ വീണ്ടും ഉന്നയിക്കും. സസ്പെൻഷനിലായതിനാൽ ഇന്റേണൽ അസെസ്‌മെന്റുകളും പ്രായോഗിക പരിശീലനവും മുടങ്ങുകയും ഹാജർ കുറയുകയും ചെയ്തത് ചൂണ്ടിക്കാട്ടി, ഇക്കാര്യങ്ങളിൽ ഇളവും ആവശ്യപ്പെടും.

പരീക്ഷ നവംബർ നാലിന് ആരംഭിച്ചെങ്കിലും വിദ്യാർഥികളുടെ ഹരജി ഹൈകോടതി അനുവദിച്ചാൽ പ്രത്യേകം പരീക്ഷ നടത്താൻ തയാറാണെന്ന് സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - High Court Postpones Kalady Suspension Hearing
Next Story