കാലടി കൊലപാതകക്കേസ്: പ്രതിയുമായി തെളിവെടുപ്പ്
text_fieldsഅശോകനുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തെളിവെടുപ്പ്
നടത്തുന്നു
പെരുമ്പാവൂർ: കൊലപാതക കേസ് പ്രതിയുമായി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കാലടി കവലക്ക് സമീപം ദർശൻ അഡ്വർടൈസേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇടുക്കി കരുണാപുരം കൂട്ടാർ സ്വദേശി പ്രമോദിെൻറ ഘാതകനും സ്ഥാപന നടത്തിപ്പുകാരനുമായ അശോകനെയാണ് തിങ്കളാഴ്ച തെളിവെടുപ്പിന് എത്തിച്ചത്.
കാലടി കവലയിലെ ഇയാളുടെ സ്ഥാപനത്തിലും തെളിവെടുപ്പ് നടന്നു. 2014 ജൂൺ 15ന് രാത്രിയാണ് കുറ്റകൃത്യം നടന്നത്. അശോകെൻറ സ്ഥാപനത്തിലേക്ക് ജോലിക്ക് ക്ഷണിച്ച യുവതി വരാതിരുന്നതിന് പിന്നിൽ പ്രമോദിെൻറ ഇടപെടലാണെന്ന സംശയത്തിെൻറ പേരിലായിരുന്നു കൊലപാതകം. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഈ മാസം ആദ്യവാരമാണ് പ്രതി ക്രൈംബ്രാഞ്ചിെൻറ പിടിയിലായത്. ഡിവൈ.എസ്.പി വൈ.ആർ. റെസ്റ്റ്യൻ, സബ് ഇൻസ്പെക്ടർ ബിനു ലാൽ, എ.എസ്.ഐമാരായ ജലീൽ, സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.