നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ യുവാവ് മരിച്ച നിലയിൽ
text_fieldsകക്കോടി: നിർമാണം നടക്കുന്ന കെട്ടിടത്തിൽ യുവാവ് മരിച്ച നിലയിൽ. ബാലുശ്ശേരി അറപ്പീടിക ആലുള്ളതിൽ മാധവെൻറ മകൻ രൂപേഷ് (32) ആണ് കക്കോടി പാലത്തിനു സമീപം നിർമാണത്തിലിരുന്ന ഇരുനില കെട്ടിടത്തിെൻറ മുകൾനിലയിൽ മരിച്ചനിലയിൽ കണ്ടത്.
മൃതദേഹത്തിന് സമീപം ഒഴിഞ്ഞ സിറിഞ്ച് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു രൂപേഷ്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് രൂപേഷിെൻറ മൊബൈൽ ഫോണിൽ ബന്ധപ്പെെട്ടങ്കിലും ഫോൺ സ്വിച്ച്ഒാഫ് ആയിരുന്നു. സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തിനുശേഷമാണ് രാത്രി ഒരുമണിയോടെ കെട്ടിടത്തിെൻറ മുകളിൽ ചുവരിൽ ചാരിയിരിക്കുന്ന നിലയിൽ രൂപേഷിനെ കണ്ടത്.
പിതാവും സുഹൃത്തുക്കളും ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു. ടൈൽസ് ജോലിക്കാരനായ രൂപേഷ് മയക്കുമരുന്ന് കുത്തിവെച്ചാണ് മരിച്ചതെന്ന് സംശയിക്കുന്നതായി ചേവായൂർ പൊലീസ് പറഞ്ഞു. രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് രൂപേഷ് കെട്ടിടത്തിൽ എത്തിയത്. വെള്ളയിൽ ബീച്ചിൽനിന്ന് രൂപേഷ് മയക്കുമരുന്ന് വാങ്ങിയിരുന്നതായി ചോദ്യംചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞതായി ചേവായൂർ പൊലീസ് പറഞ്ഞു.
രൂപേഷിനെ കെട്ടിടത്തിലാക്കി ഇരുവരും പോകുകയായിരുന്നുവത്രെ. കെട്ടിടത്തിൽ സെക്യൂരിറ്റി ജീവനക്കാരില്ലാത്തതിനാൽ മയക്കുമരുന്ന് സംഘം ഇവിടെ താവളമാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ചേവായൂർ സി.െഎ കെ.കെ. ബിജു, പ്രിൻസിപ്പൽ എസ്.െഎ ഇ.കെ. ഷിജു, എസ്.െഎ അബ്ദുൽ മജീദ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാതാവ്: കല്യാണി. ഭാര്യ: രാജേശ്വരി. സഹോദരി: രൂപിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
