കക്കയം ഡാം: കൂടുതൽ വെള്ളം തുറന്നുവിടും
text_fieldsകോഴിക്കോട്: കക്കയം ഡാമിെൻറ വൃഷ്ടിപ്രദേശത്ത് മഴ വളരെ ശക്തമായതിനാൽ കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്സിക്യുട്ടിവ് എൻജിനീയർ അറിയിച്ചു.
കക്കയം ഡാം സൈറ്റ് റോഡ്: പ്രവൃത്തി പുരോഗമിക്കുന്നു
ബാലുശ്ശേരി: മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ് തകർന്ന കക്കയം ഡാംസൈറ്റ് റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തി തുടരുന്നു. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലാണ് ഡാം സൈറ്റ് റോഡ് തകർന്നത്. കംപ്രസർ ഉപയോഗിച്ച് കല്ലുകൾ പൊട്ടിച്ചുമാറ്റുകയാണ്. പാറപൊട്ടിച്ച് നീക്കി ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം.
റോഡ് പൂർണമായും ഗാതാഗതയോഗ്യമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. വശം മീറ്ററുകളോളം ഉയരത്തിൽ കെട്ടിയാലേ റോഡ് പൂർവസ്ഥിതിയിലാകൂ. പൊതുമരാമത്ത് വകുപ്പിെൻറ നേതൃത്വത്തിലാണ് േജാലി പുരോഗമിക്കുന്നത്. താൽക്കാലികമായി നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
