കൊച്ചി: കാക്കനാട് വാഴക്കാലയിലെ ഫ്ലാറ്റിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലെ പ്രധാനി 'ടീച്ചർ' എന്ന 12ാം പ്രതി സുസ്മിത ഫിലിപ്പിനെ കോടതി റിമാൻഡ് ചെയ്തു. മൂന്ന് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ഹാജരാക്കിയപ്പോഴാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ ഈമാസം 13വരെ റിമാൻഡ് ചെയ്തത്.
ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും സുസ്മിത വൻതുകകളുടെ ഇടപാട് നടത്തിയത് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കേസിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
സുസ്മിതയുടെ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം
കാക്കനാട് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ സുസ്മിത ഫിലിപ്പിെൻറ ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം. നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകാരിൽ പ്രധാനിയെന്ന് കരുതപ്പെടുന്ന ഇവരെ നിരവധി ആളുകൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. പരിശോധന നടത്തി സംശയം തോന്നുന്നവരെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ഇതിലൂടെ കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്.
മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സുസ്മിതയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിലവില്‍ 12 പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സുസ്മിതയും മറ്റും പ്രതികളും താമസിച്ചിരുന്ന എം.ജി റോഡിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഇവിടെ റേവ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നുവോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നഗരത്തിലെ റേവ് പാര്‍ട്ടികൾ സംബന്ധിച്ചും വലിയ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചെല്ലാം സുസ്മിതക്ക് അറിയാമെന്നാണ് കരുതുന്നത്.
എന്നാല്‍, നിലവിലെ ചോദ്യം ചെയ്യലിൽ ഇേതക്കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല. ഫോൺ രേഖകളും മറ്റും പരിശോധിച്ചശേഷമുള്ള ചോദ്യം ചെയ്യലിൽ കൂടുതൽ വിവരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.