Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ദേവാങ്കണങ്ങൾ'...

'ദേവാങ്കണങ്ങൾ' കൈവിട്ട്​ പാടിയാൽ ഇഷ്​ടപ്പെടില്ലെന്ന്​ ഹരീഷ്​ ശിവരാമകൃഷ്​ണനോട്​ കൈതപ്രം

text_fields
bookmark_border
ദേവാങ്കണങ്ങൾ കൈവിട്ട്​ പാടിയാൽ ഇഷ്​ടപ്പെടില്ലെന്ന്​ ഹരീഷ്​ ശിവരാമകൃഷ്​ണനോട്​ കൈതപ്രം
cancel

കോഴിക്കോട്​:​ 'ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം' കൈവിട്ട്​ പാടിയാൽ എനിക്ക്​ ഇഷ്​ടപ്പെടില്ലെന്ന്​ ഗായകൻ ഹരീഷ്​ ശിവരാമകൃഷ്​ണനോട്​ കൈതപ്രം ദാമോദരൻ നമ്പൂതിരി. 'ദേവാങ്കണങ്ങളും ദേവിയും' മാറ്റിപ്പാടി പ്രദർശിപ്പിക്കുന്നത്​ വിഡ്​ഢിത്തമാണ്​. ഗായകനായ ഹരീഷ്​ ശിവരാമകൃഷ്​ണനൊക്കെ അങ്ങനെ ചെയ്യുന്നത്​ കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ച്​ നീട്ടി സംഗതികളൊക്കെ ഇട്ട്​ പാടുകയാണ്​.

സിനിമകളിൽ പാട്ട്​ പാടുന്നത്​ ഒരു ചതുരത്തിനുള്ളിൽ നിന്നാണ്​. അതിൽ നിന്ന്​ പുറത്തുപോകാനുള്ള അനുവാദം ഗായകർക്ക്​ ഉണ്ടായിരുന്നില്ല, കാരണം റെക്കോഡിൽ മ​ൂന്നോ,നാലോ മിനിറ്റിൽ പാടിത്തീർക്കണം. ആ കുറുക്കൽ തന്നെയാണ്​ സിനിമാപാട്ടുകളുടെ സൗന്ദര്യവും. സംഗതികളിട്ട്​ പാടിയാൽ ആരേക്കാളും മികച്ച രീതിയിൽ ദാസേട്ടനും, ചിത്രയുമൊക്കെ പാടും.

സമയപരിമിതി ഇല്ലാത്തതിനാൽ ഹരീഷിനെ പ്പോലുള്ളവർക്ക്​ ഈ ചതുരമൊക്കെ വിട്ട്​ പാടി എന്തുസാഹസവും കാണിക്കാം. പക്ഷെ ചതുരത്തിൽ നിന്നാൽ മാത്രമെ പാട്ടിന്‍റെ സൗന്ദര്യം ഉണ്ടാവുകയുള്ളു എന്ന്​ മനസിലാക്കണമെന്നും കൈതപ്രം ഒരു മാഗസിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ പാട്ട്​ കേട്ട്​ ദാസേട്ടനെക്കാൾ വലിയ ഗായകരാണ്​ ഇവരെന്ന്​ ചിലർ പറഞ്ഞാൽ മണ്ടത്തരമാണ്​.ഹരീഷ്​ നല്ലൊരു ഗായകനാണ്​ എന്നതിൽ തർക്കമില്ല.അദ്ദേഹം പാടി രംഗപുര വിഹാര പോലുള്ള ശാസ്​ത്രീയ ഗാനങ്ങളുടെ ആരാധകനാണ്​ ഞാനെന്നും കൈതപ്രം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harish sivaramakrishnanMusickaithapram
News Summary - kaithapram against harish sivaramakrishnan
Next Story