നിഹാലും യാത്രയായി; കൈതപ്പൊയിൽ അപകടത്തിൽ മരണം എട്ട്
text_fieldsകൊടുവള്ളി: ദേശീയപാത 212ൽ അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ എലിക്കാട് കമ്പിപ്പാലം വളവിൽ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നിഹാൽ (നാല്) ആണ് മരിച്ചത്. അപകടത്തിൽ മരിച്ച കരുവൻപൊയിൽ അബ്ദുറഹ്മാെൻറയും സുബൈദയുടെയും മകൻ ഷാജഹാെൻറ മകനാണ് നിഹാൽ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിഹാൽ. ഷാജഹാെൻറ മൂത്തമകൻ മുഹമ്മദ് നിഷാൽ (എട്ട്) ശനിയാഴ്ച മരിച്ചിരുന്നു. നിഹാലിൻെറ മാതാവ് ഹസിനയും പരിക്കേറ്റ് കോഴിക്കോട് സഹകരണ ആശുപത്രിയിൽ കഴിയുകയാണ്.
അപകടത്തിൽ പരിക്കേറ്റ് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഖദീജ നിയക്കു വേണ്ടിയുള്ള പ്രാർഥനയിലാണ് നാട്. അബ്ദുറഹ്മാെൻറ മകൾ സഫിനയുടെയും ഭർത്താവ് വെണ്ണക്കോട് തടത്തുമ്മൽ മജീദിെൻറയും മൂത്ത മകളാണ് ഖദീജ നിയ. അപകടത്തിൽ ഇവരുടെ ഒന്നരവയസ്സുള്ള മകൾ ജസ്സ ശനിയാഴ്ചയും ആയിര നുഹ (ഏഴ്) ഞായറാഴ്ചയും മരിച്ചിരുന്നു.
