Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഫിർ സ്ക്രീൻ ഷോട്ട്: പാറക്കൽ അബ്ദുല്ല മാപ്പ് പറയണം; വക്കീൽ നോട്ടീസ് അയച്ച് ഡി.വൈ.എഫ്.ഐ നേതാവ്

text_fields
bookmark_border
Parakkal Abdulla, Ribesh Ramakrishnan
cancel

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ യു.ഡി.എഫ് ജില്ല കൺവീനർ പാറക്കൽ അബ്ദുല്ലക്ക് വക്കീൽ നോട്ടീസ് അയച്ച് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. പാറക്കൽ അബ്ദുല്ലയുടെ ഫേസ്ബുക്ക് പോസ്റ്റ് കാരണം ആളുകൾ തെറ്റിദ്ധരിച്ചെന്ന് നോട്ടീസിൽ റിബേഷ് പറയുന്നു.

തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

റിബേഷിന്‍റെ വക്കീൽ നോട്ടീസിനോട് പ്രതികരിച്ച് പാറക്കൽ അബ്ദുല്ലയും രംഗത്തെത്തി. കേരള പൊലീസ് ആണ് കോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും പൊലീസിനാണ് റിബേഷ് വക്കീൽ നോട്ടീസ് അയക്കേണ്ടതെന്നും അബ്ദുല്ല പ്രതികരിച്ചു.

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ച​രി​ച്ച ‘കാ​ഫി​ർ’ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ കുറിച്ച് പരാമർശമുള്ളത്. വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ച​രി​ച്ച ‘കാ​ഫി​ർ’ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം റെ​ഡ് ബ​റ്റാ​ലി​യ​ൻ, റെ​ഡ് എ​ൻ​കൗ​ണ്ടേ​ഴ്സ് എ​ന്നീ ​വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളെ​ന്നാണ്​ റി​പ്പോ​ർ​ട്ടിൽ പൊ​ലീ​സ്​ പറയുന്നത്.

കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ എം.​എ​സ്.​എ​ഫ് നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ് കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കേ​സ് ഡ​യ​റി ഹൈകോടതിയിൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്, വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ആ​രാ​ണെ​ന്ന്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന ഫേ​സ്ബു​ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ഫോ​ൺ ന​മ്പ​റു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​നീ​ഷ്, സ​ജീ​വ് എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​താ​ണ് ഈ ​ന​മ്പ​റു​ക​ൾ. അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന പേ​ജി​ന്‍റെ അ​ഡ്മി​നാ​യ മ​നീ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. റെ​ഡ് ബ​റ്റാ​ലി​യ​ൻ എ​ന്ന വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നാ​ണ് മ​നീ​ഷി​ന് വി​വാ​ദ പോ​സ്റ്റ് കി​ട്ടി​യ​തെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

അ​മ​ൽ​റാം എ​ന്ന​യാ​ളാ​ണ് റെ​ഡ് ബ​റ്റാ​ലി​യ​ൻ ഗ്രൂ​പ്പി​ൽ ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സ്​ എ​ന്ന ഗ്രൂ​പ്പി​ൽ നി​ന്ന്​ ഇ​ത്​ കി​ട്ടി​യെ​ന്നാ​ണ്​ അ​മ​ൽ റാം ​പ​റ​യു​ന്ന​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സി​ൽ ഇ​ത്​ പോ​സ്റ്റ്​ ചെ​യ്ത​ത്​ റി​ബീ​ഷ് എ​ന്ന​യാ​ളാ​ണെ​ന്നാ​ണ്​ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​ബീ​ഷി​ന്റെ മൊ​ഴി എ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ് ല​ഭി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. പോ​രാ​ളി ഷാ​ജി എ​ന്ന ഫേ​സ്ബു​ക്​ ഗ്രൂ​പ്പി​ൽ വി​വാ​ദ പോ​സ്റ്റ് ഇ​ട്ട​ത് വ​ഹാ​ബ് എ​ന്ന​യാ​ളാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kafir screenshot: Parakkal Abdulla should apologize; DYFI leader send legal notice
Next Story