Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഫിർ സ്ക്രീൻ ഷോട്ട് : പൊലീസ് റിപ്പോർട്ട് കോടതിയിൽ, 24 പേരിൽ നിന്ന് മൊഴിയെടുത്തു

text_fields
bookmark_border
കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും
Kafir screen shot
cancel

വടകര : ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ വടകര പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാണിച്ചാണ് പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

കേസുമായി ബന്ധപെട്ട് ഇതിനകം 24 പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഫോറൻസിസ് റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ല. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ്. മെറ്റയിൽ നിന്നാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ലഭിക്കേണ്ടത്. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. റിപ്പോർട്ട് ഓപ്പൺ കോടതിയിൽ 29 ന് മാത്രമെ പരിഗണനക്ക് വരികയുള്ളു.

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിൽ പോലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ്‌ കാസിം അഡ്വ. മുഹമ്മദ്‌ ഷാ മുഖേനെ വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അന്വേഷണ റിപ്പോർട്ടും അന്വേഷണ പുരോഗതിയും സമർപ്പിക്കാൻ പൊലീസിനോട് ഉത്തരവിട്ടത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറെ വിവാദമായ വിഷയമാണ് കാഫിർ സ്ക്രീൻഷോട്ട്. ഒടുവിൽ, സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലും ഈ വിഷയം സജീവ ചർച്ചയായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kafir screen shot Police report in court
Next Story