Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാഫിർ സ്ക്രീൻ ഷോട്ട്:...

കാഫിർ സ്ക്രീൻ ഷോട്ട്: ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

text_fields
bookmark_border
കാഫിർ സ്ക്രീൻ ഷോട്ട്: ഡി.വൈ.എഫ്.ഐ നേതാവിനെ എസ്.ഐ.ടി ചോദ്യം ചെയ്തു
cancel

വ​ട​ക​ര: കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്തു. ഡി.​വൈ.​എ​ഫ്.​ഐ വ​ട​ക​ര ​േബ്ലാ​ക്ക് ക​മ്മി​റ്റി അം​ഗം, സി.​പി.​എം തു​രു​ത്തി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജി​തി​ൻ ഭാ​സ്ക​ര​നെ​യാ​ണ് ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്ത​ത്. ജി​തി​ൻ ഭാ​സ്ക​ര​ന്റെ മൊ​ബൈ​ൽ ഫോ​ൺ എ​സ്.​ഐ.​ടി ശാ​സ്‌​ത്രീ​യ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ജി​തി​ൻ ഭാ​സ്ക​ർ അ​ഡ്മി​നാ​യ വ​ട​ക​ര സ്ക്വാ​ഡ് വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലാ​ണ് കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജി​തി​ൻ ഉ​ൾ​പ്പെ​ടെ പ​ത്ത് ഇ​ട​ത് സൈ​ബ​ർ പോ​രാ​ളി​ക​ളാ​ണ് വ​ട​ക​ര സ്ക്വാ​ഡി​ന്റെ അ​ഡ്മി​ൻ​മാ​ർ.

വ​ട​ക​ര സ്ക്വാ​ഡി​ന് പി​ന്നാ​ലെ റെ​ഡ് എ​ൻ​കൗ​ണ്ട​ർ, പോ​രാ​ളി ഷാ​ജി തു​ട​ങ്ങി​യ നി​ര​വ​ധി ഗ്രൂ​പ്പു​ക​ളി​ലേ​ക്കും വ്യ​ക്തി​ക​ളി​ലേ​ക്കും പോ​സ്റ്റ് പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ജി​തി​ൻ ഭാ​സ്ക​റി​നെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ നി​ർ​ണാ​യ വി​വ​ര​ങ്ങ​ൾ എ​സ്.​ഐ.​ടി​ക്ക് ല​ഭി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. തി​രു​വ​ള്ളൂ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​തെ​ന്ന് എ​സ്.​ഐ.​ടി​ക്ക് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് അ​ന്വേ​ഷ​ണം ഡി.​വൈ.​എ​ഫ്.​ഐ വ​ട​ക​ര ​േബ്ലാ​ക്ക് പ്ര​സി​ഡ​ന്റ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നി​ലാ​ണ് അ​വ​സാ​ന​മാ​യി എ​ത്തി​യി​രു​ന്ന​ത്. റി​ബേ​ഷി​ന് കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് ല​ഭി​ച്ച​ത് ജി​തി​ൻ ഭാ​സ്ക​റി ലൂ​ടെ​യാ​ണെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നി​ൽ അ​വ​സാ​നി​ച്ച കേ​സി​ൽ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം ഒ​റ്റ ദി​വ​സം കൊ​ണ്ട് ഒ​രു പ​ടി​കൂ​ടി മു​ന്നോ​ട്ട് പോ​യി​ട്ടു​ണ്ട്. ജി​തി​ൻ ഭാ​സ്ക​റി​നെ എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്ത് വി​ട്ടെ​ങ്കി​ലും വീ​ണ്ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് സാ​മു​ദാ​യി​ക ഐ​ക്യം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഷാ​ഫി പ​റ​മ്പി​ലി​നെ ദീ​നി​യാ​യ മു​സ്‍ലിം ആ​യും കെ.​കെ. ശൈ​ല​ജ​യെ കാ​ഫി​റാ​യും ചി​ത്രീ​ക​രി​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് കാ​സി​മി​നെ ഇ​ര​യാ​ക്കി​യാ​ണ് പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​ത്. ഇ​ട​ത് സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലാ​ണ് പോ​സ്റ്റ് ഫോ​ർ​വേ​ർ​ഡ് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തി​ൽ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ആ​സൂ​ത്രി​ത​മാ​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് പോ​സ്റ്റ് സൃ​ഷ്ടി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​സ്.​ഐ.​ടി. പോ​സ്റ്റ് ഫോ​ർ​വേ​ഡ് ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ച മു​ഴു​വ​ൻ പേ​രെ​യും എ​സ്.​ഐ.​ടി ചോ​ദ്യം ചെ​യ്യും. പോ​സ്റ്റ് ഫോ​ർ​വേ​ഡ് ചെ​യ്ത​വ​രെ ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി ചേ​ർ​ക്കാ​നാ​ണ് എ​സ്.​ഐ.​ടി നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceDYFISITKerala NewsKafir screen shot
News Summary - Kafir screenshot: SIT questions DYFI leader
Next Story