ശബരിമല: ൈഹകോടതി നിരീക്ഷണ സമിതിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കടകംപള്ളി
text_fieldsതിരുവനന്തപുരം: ശബരിമല പ്രശ്നങ്ങളിൽ നിന്ന് നിരീക്ഷണ സമിതിക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കടകംപള്ളി സുരേ ന്ദ്രൻ. പ്രശ്നങ്ങൾ പഠിച്ച് സർക്കാറിന് നിർദേശം നൽകാൻ നിരീക്ഷണ സമതിക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാ പ്രശ്നങ്ങളും സർക്കാറിെൻറ തലയിൽ വെച്ച് കെട്ടാനാവില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മനിതി പ്രവർത്തകർ യഥാർഥ ഭക്തരാണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
നേരത്തെ മനിതി പ്രവർത്തകർ പമ്പയിലെത്തിയപ്പോൾ ഇവരെ സന്നിധാനത്തേക്ക് കടത്തി വിടണോയെന്ന കാര്യത്തിൽ ഹൈകോടതി നിരീക്ഷണ സമിതിയോട് സർക്കാർ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡും പൊലീസുമാണെന്ന നിലപാടിലായിരുന്നു ഹൈകോടതി നിരീക്ഷണ സമിതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
