Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോത്തൻകോട്​...

പോത്തൻകോട്​ സമൂഹവ്യാപന സാധ്യതയില്ല; റാപ്പിഡ്​ ടെസ്​റ്റ്​ നടത്തും -കടകംപള്ളി

text_fields
bookmark_border
പോത്തൻകോട്​ സമൂഹവ്യാപന സാധ്യതയില്ല; റാപ്പിഡ്​ ടെസ്​റ്റ്​ നടത്തും -കടകംപള്ളി
cancel

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധിച്ച്​ ഒരാൾ മരിച്ച പോത്തൻകോട്​ സമൂഹ വ്യാപന സാധ്യതയില്ലെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്ര​ൻ. ഇവിടെ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തും. പോത്തൻകോട്​ ജുമാ മസ്​ജിദിലെത്തിയവർക്കാണ്​ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തുക. ഐ.സി.എം.ആറിൻെറ നിർദേശം ലഭിച്ചാലുടൻ ഇതിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കോവിഡ്​ 19 ബാധിച്ച്​ അബ്​ദുൽ അസീസ്​(68) മരിച്ചതോടെയാണ്​ പോത്തൻകോട് ശ്രദ്ധാകേന്ദ്രമായത്​. ഇയാൾക്ക്​ എവിടെ നിന്നാണ്​ രോഗം ബാധിച്ചതെന്ന്​ വ്യക്​തമായിരുന്നില്ല. തുടർന്ന്​ ലോക്​ഡൗണിന്​ പുറ​മേ പോത്തൻകോട്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

മാർച്ച്​ 13നാണ്​ ഇദ്ദേഹത്തിന്​ രോഗലക്ഷണങ്ങൾ പ്രകടമായത്​. തുടർന്ന്​​ 23നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആദ്യം നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവാണെന്ന്​ കണ്ടെത്തുകയായിരുന്നു. ​

വെ​ങ്ങോട്​ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ്​ ആദ്യം ചികിൽസ തേടിയത്​. ​വെഞ്ഞാറംമൂടുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന്​​ കോവിഡ്​ സംശയിച്ച്​ ​തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയും ഇവിടെ വെച്ച്​ അന്ത്യം സംഭവിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - Kadkam palli surendran press meet-Kerala news
Next Story