Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഠിനംകുളം കൂട്ടബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയില്‍

text_fields
bookmark_border
  • യുവതിയെ ഏറ്റവും ക്രൂരമായി അക്രമിച്ച പ്രതിയാണ്​ പിടിയിലായത്​
rape
cancel

തിരുവനന്തപുരം: ഭർത്താവും സുഹൃത്തുക്കളും ചേർന്ന്​ യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത കഠിനംകുളം കേസിലെ മുഖ്യ പ്രതി പിടിയില്‍. ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൗഫലാണ് പിടിയിലായത്. ഏറ്റവും ക്രൂരമായി പരിക്കേൽപിച്ചവരിൽ ഒരാളാണ്​ ഒാ​ട്ടോഡ്രൈവർ നൗഫലെന്ന്​ യുവതി പറഞ്ഞിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്‍റെ പിടിയിലായി.

ശനിയാഴ്​ച രാത്രിയിലാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. പീഡനം നടന്ന തീരപ്രദേശത്ത് നിന്നു തന്നെയാണ് നൗഫലിനെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളി കേന്ദ്രമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തി​​​െൻറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. യു​വ​തി​യു​ടെ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ മ​ക​ൻ ന​ൽ​കി​യ മൊഴിയുടെ അടിസ്​ഥാനത്തിൽ നൗഫലിനെതിരെ പോക്​​സോയും ചുമത്തിയിട്ടുണ്ട്​. യുവതിയെ ഉപ​ദ്രവിക്കുന്നത്​ കണ്ടെന്നും തന്നെ മർദിച്ചെന്നും അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ മ​ക​ൻ മൊഴി നൽകിയിട്ടുണ്ട്​. 

യുവതിയുടെ മൊഴി പ്രകാരം യുവതിയെ ഏറ്റവും ക്രൂരമായി അക്രമിച്ചത് നൗഫലാണ്. യുവതിയെ ആദ്യം ആക്രമിച്ചതും നൗഫലാണ്. കേസിലെ മറ്റൊരു പ്രതി രാജന്‍റെ വീട്ടില്‍ നിന്ന് യുവതിയെ ഓട്ടോയിൽ വലിച്ച്​കയറ്റി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്​ നൗഫലി​​​െൻറ നേതൃത്വത്തിലാണ്. മറ്റു പ്രതികളെല്ലാം നൗഫലിനെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ട്. കടിച്ച പാടുകളും, നഖം കൊണ്ടുണ്ടായ മുറിവുകളും ഉണ്ട്. കണ്ണ് അടികൊണ്ട് കലങ്ങിയിരുന്നു. ഇതെല്ലാം ചെയ്തത് നൗഫലാണ് എന്നായിരുന്നു യുവതിയുടെ മൊഴി.

സംഭവത്തിൽ ഗൂഡാലോചനയുള്ളതുകൊണ്ട് യുവതിയുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയാവുക. അതുകൊണ്ടുതന്നെ നൗഫല്‍ രണ്ടാം പ്രതിയാകും‍. പ്രതികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസി​​​െൻറ അടുത്ത നടപടി. യുവതിയുടെ ഭർത്താവ്​ മറ്റു പ്രതികളിൽ നിന്ന്​ പണം വാങ്ങിയിട്ടുണ്ടെന്ന്​ പൊലീസ്​ പറയുന്നു. 

നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങൾ ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങൽ സബ്‍ജയിലിലേക്ക് മാറ്റും. അൻസാർ, മ​ൻ​സൂ​ർ, അ​ക്ബ​ർ ഷാ, ​അ​ർ​ഷാ​ദ്, രാ​ജ​ൻ, മ​നോ​ജ് എന്നിവരാണ്​ ഈ കേസിൽ നേരത്തെ അറസ്​റ്റിലായവർ. നൗഫലിനെ ഇന്ന്​ കോടതിയിൽ ഹാജരാക്കും. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kadinamkulam case update
Next Story