കടലായി ക്ഷേത്രത്തില്‍ നടന്നത് വിശ്വാസികളുടെ പ്രാർഥന -പി. ജയരാജൻ
text_fieldsകണ്ണൂർ: ആരാധനാലയങ്ങളെ ദുരുപയോഗിച്ച് നടത്തുന്ന കാട്ടാളത്തത്തിനെതിരായ വിശ്വാസികളുടെ പ്രാര്‍ഥനയാണ് കണ്ണൂര്‍ കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ കണ്ടതെന്ന് സിപി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. എഴുത്തുകാരനായ കെ.പി. രാമനുണ്ണി വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പ്രതികരണത്തിെൻറ പ്രതീകമെന്നോണമാണ് കടലായി ശ്രീകൃഷ്ണക്ഷേത്രത്തിൽ പ്രാര്‍ഥനായജ്ഞം നടത്തിയത്.
ആര്‍.എസ്.എസ് പോലെയുള്ള ശക്തികളാണ് ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ക്ഷേത്രവിശ്വാസികളില്‍നിന്നുതന്നെ എതിര്‍പ്പുയര്‍ന്നുവന്നിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാല്‍, ഇത്തരം പ്രാര്‍ഥനകളെപോലും അനുവദിക്കില്ലെന്ന നിലപാടാണ് ആർ.എസ്.എസിെൻറ ഭാഗത്തുനിന്ന് ഉണ്ടായത് -പി. ജയരാജൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
