Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പതാകയുയർത്തി

text_fields
bookmark_border
തിരുവനന്തപുരത്ത് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പതാകയുയർത്തി
cancel

തിരുവനന്തപുരം: രാ​ജ്യ​ത്തി​ന്‍റെ 74-ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ത​ല​സ്ഥാ​ന​ത്തും വി​വി​ധ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ഘോ​ഷി​ച്ചു. തലസ്ഥാനത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ആ​ണ് പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചാ​ണ് ച‌​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, കെ.​ടി. ജ​ലീ​ല്‍, എ.​സി. മൊ​യ്തീ​ന്‍ എ​ന്നി​വ​ര്‍ ക്വാ​റന്‍റൈനിൽ പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങുകൾ പത്ത് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. മുൻകരുതലോടെയുള്ള ആഘോഷമാണിത്. അതിജീവിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. കോവിഡ് ദൈനംദിന ജീവിതത്തെ ബാധിച്ചു. കൂടുതൽ ജാഗരൂകരാകണമെന്നും ഈ മഹാമാരിയെയും നാം അതിജീവിക്കുമെന്നും കടകംപള്ളി പറഞ്ഞു.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ.രാജു പതാക ഉയർത്തി. ആലപ്പുഴയിലെ സ്വാതന്ത്ര്യ ദിനാഘോഷം ധനമന്ത്രി ടി.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കോ​ട്ട​യ​ത്ത് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി ജെ. മഴ്‌സിക്കുട്ടിയമ്മ പതാക ഉയർത്തി. കാസർഗോഡ് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ദേശീയ പതാക ഉയർത്തി. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രും മ​ല​പ്പു​റ​ത്ത് ഡെ​പ്യൂ​ട്ടി ക​ല​ക്ട​റും കോ​ഴി​ക്കോ​ട്ട് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റുമാണ് പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence daykadakampilly surendrancentral stadium
Next Story