അരിവില നിയന്ത്രണം: വിപണി ഇടപെടലിന് 100 കോടിയുടെ കണ്‍സോര്‍ട്യം –മന്ത്രി കടകംപള്ളി
text_fieldsതിരുവനന്തപുരം: പൊതുവിപണിയില്‍ അരിവില വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിപണി ഇടപെടലിനായി സഹകരണ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന 100 കോടിരൂപയുടെ കണ്‍സോര്‍ട്യം രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ സംഘം രജിസ്ട്രാര്‍ ഓഫിസില്‍ ചേര്‍ന്ന കണ്‍സ്യൂമര്‍ ഫെഡറേഷന്‍െറയും 25 പ്രാഥമിക സഹകരണസംഘം ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളിലെ അരി ഉല്‍പാദന കേന്ദ്രങ്ങളില്‍ നേരിട്ടു പോയി വാങ്ങി സഹകരണസംഘങ്ങളുടെയും കണ്‍സ്യൂമര്‍ഫെഡറേഷന്‍െറയും അരിക്കടകളിലൂടെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് പദ്ധതി. സഹകരണസംഘങ്ങളിലൂടെ കര്‍ഷകരില്‍നിന്ന് കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് വാങ്ങി അരിയാക്കി വില്‍ക്കാനും ആലോചന നടന്നു. യോഗത്തില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, സഹകരണ സ്പെഷല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക, കണ്‍സ്യൂമര്‍ ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ.എം. രാമനുണ്ണി, പ്രാഥമിക സംഘം ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
