Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗരത്തെ ചിലർ...

നഗരത്തെ ചിലർ ചെന്നൈക്കും ഡൽഹിക്കും സമാനമാക്കാൻ ശ്രമിക്കുന്നു -കടകംപള്ളി

text_fields
bookmark_border
നഗരത്തെ ചിലർ ചെന്നൈക്കും ഡൽഹിക്കും സമാനമാക്കാൻ ശ്രമിക്കുന്നു -കടകംപള്ളി
cancel

തിരുവനന്തപുരം: നഗരത്തെ ചെന്നൈക്കും ഡൽഹിക്കും സമാനമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തലസ്​ഥാനത്ത്​ ഓ​​ട്ടോ ഡ്രൈവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ തിരുവനന്തപുരം നഗരത്തിലേക്കുള്ള വഴികൾ അടച്ചിടും. കോവിഡ്​ മാനദണ്ഡം പാലിക്കാത്ത കടകൾ അടപ്പിക്കും. സമാന്തര ചന്തകൾ ജില്ലയിൽ അനുവദിക്കില്ല. വിവാഹ, മരണ ചടങ്ങുകളിൽ കൂടുതൽ പേരെ പ​​ങ്കെടുപ്പിച്ചാലും നടപടിയുണ്ടാകുമെന്ന്​ മന്ത്രി പറഞ്ഞു. 

​േകാവിഡ്​ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്​ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കലക്​ടറേറ്റിൽ യോഗം ചേർന്നശേഷം മാധ്യമ​ങ്ങളോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.  

കാലടി, ആറ്റുകാൽ, മണക്കാട്​, ചിറമുക്ക്​ കാലടി റോഡ്​, ഐരാണിമുട്ടം എന്നിവിടങ്ങളാണ്​ നിലവിൽ കണ്ടെയ്​ൻമ​​െൻറ്​ സോൺ. നഗരമാകെ ​ക​ണ്ടെയ്​ൻമ​​െൻറ്​ സോണാക്കിയില്ലെങ്കിലും സമരങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തും. ംമണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും മകൾക്കും വെള്ളിയാഴ്​ചയാണ് രോഗം സ്ഥിരീകരിച്ചത്.

12ന് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീട്​ നഗരത്തിലെ വിവിധ സ്ഥലങ്ങളിലും എത്തിയിരുന്നു. 17ന് ഭാര്യക്കും മകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്. വെള്ളിയാഴ്​ച മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ജൂനിയർ ആർട്ടിസ്റ്റ് കൂടിയായ ഓട്ടോ ഡ്രൈവർ സീരിയിൽ സെറ്റുകളിലെത്തിയിരുന്നു. നഗരത്തിലെ ധാരാളം പേരുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ സമ്പർക്കപട്ടിക്ക തയാറാക്കൽ വെല്ലുവിളിയാണെന്ന് അധികൃതർ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranmalayalam newscovid 19Thiruvananthapuram News
News Summary - Kadakampally Surendran On Thiruvananthapuram Covid High Alert -Kerala news
Next Story