Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kadakampallysurendran
cancel
Homechevron_rightNewschevron_rightKeralachevron_rightജനം ടി.വിയെ...

ജനം ടി.വിയെ തള്ളിപ്പറഞ്ഞ ബി.ജെ.പി പെറ്റ​മ്മയെയും അവഗണിക്കും -കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border

തിരുവനന്തപുരം: ജനം ടി.വിയെ കേന്ദ്ര സഹമന്ത്രിയും സംസ്​ഥാന നേതൃത്വവും തള്ളിപ്പറഞ്ഞതോടെ ബി.ജെ.പി എന്താണെന്ന്​ രാജ്യത്തെ ജനങ്ങൾക്ക്​ ബോധ്യമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെറ്റമ്മയെ ഇനി എന്ന്​ തള്ളിപ്പറയും എന്ന കാര്യം മാത്രം അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ ജനം ടി.വി​യിൽ ചോദ്യം ചെയ്യലിന്​ വിധേയനായ മാധ്യമപ്രവർത്തകനെ തള്ളിപ്പറഞ്ഞാൽ നമുക്കത്​ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, ചാനലിൻെറ ഉത്തരവാദിത്വത്തിൽനിന്ന്​ നാണംകെട്ട ഒളിച്ചോട്ടമാണ്​ ബി.ജെ.പി നടത്തുന്നത്​. ഇതെല്ലാം സമൂഹം കാണ​ുന്നുണ്ട്​​. ചാനൽ തങ്ങളുടേതല്ലെന്ന്​ പറയുന്നത്​ ആരും വിശ്വസിക്കില്ല. അതുകൊണ്ട്​ തന്നെ ഇവർ പറയുന്ന മറ്റു കാര്യവും ജനങ്ങൾക്ക്​ വിശ്വസിക്കാനാവില്ല.

എന്ത്​ നെറികെട്ട നിലപാട്​ സ്വീകരിക്കാനും നെറികേടുകൾ​ ​പ്രവർത്തിക്കാനും ദുഷ്​പ്രചാരണങ്ങൾ നടത്താനും മടിയില്ലാത്ത പ്രസ്​ഥാനമാണ്​ ബി.ജെ.പിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്​. ബി.ജെ.പിയുടെയും ആർ.എസ്​.എസിൻെറയും ചാനലാണ്​ ജനം ടി.വിയെന്നത് ഈ രാജ്യത്ത്​ അരിയാഹാരം കഴിക്കുന്ന ആർക്കാണ്​ അറിയാത്തത്​. ഒരു അന്തസും ഇക്കാര്യത്തിൽ പാലിക്കാൻ​ അവർക്ക്​ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

സ്വർണക്കടത്ത്​ കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്​. അതിൻെറ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്യുകയും പ്രതി​ ചേർക്കുകയും ചെയ്​തു. മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. സ്വർണക്കടത്തിന്​ പിന്നാലെ കേരളത്തിലെ പ്രതിപക്ഷവും കേന്ദ്രത്ത​ിലെ ഭരണപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സംസ്​ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പരിശ്രമങ്ങളാണ്​ നടത്തുന്നത്​.

വലിയതോതിലുള്ള പ്രചാരണം ഇതിൻെറ ഭാഗമായി നടന്നു. ​ഒരു ചെറിയ ന്യൂനപക്ഷത്തെയെങ്കിലും ഇതിൻെറ പേരിൽ സർക്കാറിനെതിരെ തെറ്റിദ്ധരിപ്പിക്കാമെന്ന്​ അവർ കരുതി. തുടക്കം മുതൽ തന്നെ സർക്കാർ കുറ്റമറ്റ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടു. ആ അന്വേഷണം ഫലപ്രദമായി നടക്കുകയാണ്​.

പിടികൂടപ്പെട്ട ആളുകളെ സംബന്ധിച്ച്​ പരിശോധിക്കു​േമ്പാൾ അവരിൽ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കൻമാരിൽപ്പെട്ടവരാണ്​. മറ്റൊരു വിഭാഗം യു.ഡി.എഫുമായി ബന്ധമുള്ളവരാണ്​. സ്വർണക്കടത്തിന്​ പിന്നിലുള്ളവർ ആരാണെന്ന്​ പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്​. വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഈ അന്വേഷണം എങ്ങോ​ട്ടെല്ലാം എത്തിച്ചേരുമെന്നത്​ കാത്തിരുന്ന്​ കാണാം.

കോൺഗ്രസും ബി.ജെ.പിയും സയാമീസ്​ ഇരട്ടകളായി സർക്കാറിനെ ആക്രമിക്കുകയാണ്​. അവർ പരസ്​പരം സഹായിച്ചും സ്​നേഹിച്ചും കൊടുത്തും വാങ്ങിയും സർക്കാറിനെതിരെ നിൽക്കുന്നു​. സ്വർണക്കടത്ത്​ കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നതിൽ​ അവർക്ക്​ യാതൊരു താൽപ്പര്യവുമില്ല. അവർക്ക്​ സ്വർണക്കടത്തിൻെറ സാമൂഹ്യവും സാമ്പത്തികവും തീവ്രവാദ പരവുമായ കാര്യങ്ങൾ അന്വേഷിക്കുയേ വേണ്ട. സർക്കറിനെതിരെ ചളി വാരിയെറിയാനാണ്​ അവരുടെ ശ്രമം​. എന്നാൽ, അതെല്ലാം വിഫലമാകുന്ന കാഴ്​ചയാണ്​ ദിവസവും കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkadakampally surendranjanam tvanil nambiarBJP
News Summary - kadakampally surendran says against bjp and udf
Next Story