ശബരിമലയിൽ വർഗീയ ശക്തികൾ രാഷ്ട്രീയം കളിച്ചു- കടകംപള്ളി സുരേന്ദ്രൻ
text_fieldsശബരിമല: യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ വർഗീയ ശക്തികൾ രാഷ്ട്രീയം കളിച്ചുവെന്ന് ദേവസ്വം മ ന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലവിഷയത്തിൽ രാഷ്ട്രീയ മോഹത്തോടെ തൽപരകക്ഷികൾ ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ അത് ജനം തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന് ഏറ്റെടുക്കേണ്ടി വന്നു. സുപ്രീംകോടതിക്ക് വേണ്ടി വാദിച്ചവരും അതിനായി പ്രയത്നിച്ചവരും സങ്കുചിതമായ രാഷ്ട്രീയ ലാഭം മുന്നിൽ കണ്ട് വിധിക്കെതിരായി നിന്ന് സർക്കാറിനെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. ഭക്തജനങ്ങൾ ശബരിമലയിൽ എത്തരുതെന്ന് ദേശീയ രാഷ്ട്രീയ കക്ഷി പ്രചരണം നടത്തുന്നുണ്ടായിരുന്നു. അതിെൻറ ഭാഗമായുണ്ടായ പ്രയാസം മാറിവരുന്നുവെന്നതിെൻറ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭക്തജന പ്രവാഹമെന്നും കടകംപള്ളി പറഞ്ഞു.
വെല്ലുവിളികൾ നിറഞ്ഞ തീർത്ഥാടന കാലമായിരുന്നു കടന്നുപോയത്. സർക്കാറിനത് മറികടക്കാനായി. നടവരവ് കുറഞ്ഞാൽ അത് വരും വർഷങ്ങളിൽ ഭക്തർ തന്നെ നികത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
