Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുകുമാരൻ നായരുടെ...

സുകുമാരൻ നായരുടെ വാക്കുകൾ കലാപാഹ്വാനമെന്ന് ദേവസ്വം മന്ത്രി

text_fields
bookmark_border
സുകുമാരൻ നായരുടെ വാക്കുകൾ കലാപാഹ്വാനമെന്ന് ദേവസ്വം മന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കലാപത്തിന്​ കാരണം സംസ്ഥാന സർക്കാരാണെന്ന എൻ.എസ്.എസിന്‍റെ പ്രസ്താവനയെ വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രേൻ. എൻ.എസ്.എസ് നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. സുകുമാരൻ നായരുടെ വാക്കുകൾ കലാപാഹ്വാനം പോലെയാണ്. അദ്ദേഹത്തിന്‍റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി.

സംസ്ഥാനത്ത്​ നിലവിലുള്ള കലാപത്തിന്​ കാരണം സർക്കാറാണെന്നാണ് എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കുറ്റപ്പെടുത്തിയത്. ജനങ്ങൾ നൽകിയ അധികാരംവെച്ച്​ പാർട്ടിനയം നടപ്പിലാക്കാനാണ്​ സർക്കാർ ശ്രമമമെന്ന്​ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എൻ.എസ്​.എസ്​ ആരോപിച്ചിരുന്നു.

നവോത്ഥാനത്തി​​​​​​ന്‍റെ പേരിൽ സർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കുകയാണ്​. വിശ്വാസം സംരക്ഷിക്കാൻ സർക്കാറിന്​ ബാധ്യതയുണ്ട്​. സർക്കാർ പരാജയപ്പെടു​േമ്പാൾ വിശ്വാസികൾ രംഗത്തിറങ്ങുന്നതിൽ തെറ്റില്ല. ഹൈന്ദവ ആചാര്യൻമാരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയാണ്​ സർക്കാറെന്നും എൻ.എസ്​.എസ് പുറത്തിറക്കിയ പ്രസ്​താവനയിൽ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newskadakampally surendranmalayalam news
News Summary - Kadakampally surendran NSS -Kerala News
Next Story