നെയ്യാറ്റിൻകരയിലെ സമരം ന്യായം; കാണാതായവർക്കായി തിരച്ചിൽ തുടരും- കടകംപള്ളി
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയും കുറേപ്പേെര കണ്ടെത്താനുണ്ട്. അവെര കെണ്ടത്തുന്നതിനായി രംഗത്തിറങ്ങാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കടലിൽ 73 നോട്ടിക്കൽ മൈൽ അകലെ വരെ സഞ്ചരിച്ച് പരമ്പരാഗത മത്സ്യെത്താഴിലാളികൾ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടുകൂടിയാണ് തെഴിലാളികളെ ഉൾപ്പെടുത്തി തിരച്ചിൽ നടത്താൻ തീരുമാനിച്ചിത്. എന്നാൽ കടലിലെ സാഹചര്യം ഇപ്പോഴും അനുകൂലമല്ല. നേവിയും കേസ്റ്റ് ഗാർഡും തന്നെ സംവിധാനങ്ങൾ ഒരുക്കണം. അതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയപ്പോഴേക്കും രാത്രിയായെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കടലിൽ പോയവർ തിരിച്ചെത്താത്തതിെല വേദനയാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്. അതിൽ ന്യായമുണ്ട്. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസേപാക്യവുമായുള്ള ചർച്ചക്ക് ശേഷം കടകംപള്ളി പറഞ്ഞു. നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികളുടെ സമരം ഒത്തു തീർക്കുന്നതിനായാണ് കടകംപള്ളി സൂസേപാക്യവുമായി കൂടിക്കാഴ്ച നടത്തിയത്. പൊഴിയൂരിൽ നിന്ന് കാണാതായ 45 മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അധികൃതർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സംതൃപ്തിയില്ലെന്ന് നേരത്തെ, സൂസേപാക്യം പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളിയുടെ വികാരമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്നും സൂസേപാക്യം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
