Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശ്വതി ജ്വാല​:...

അശ്വതി ജ്വാല​: പരാതിയിൽ കേസെടുത്തത്​ സ്വഭാവികമെന്ന്​ കടകംപള്ളി

text_fields
bookmark_border
അശ്വതി ജ്വാല​: പരാതിയിൽ കേസെടുത്തത്​ സ്വഭാവികമെന്ന്​ കടകംപള്ളി
cancel

തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തി എന്ന പരാതിയില്‍ പൊലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുക എന്നതാണ് പൊലീസി​​െൻറ ജോലി. അവര്‍ ജോലി ചെയ്യുന്നത് എങ്ങനെ തെറ്റാകുമെന്ന്​ മന്ത്രി തിരുവനന്തപുരത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അശ്വതിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വ്യക്തിപരമായി അറിയാത്ത ഒരാള്‍ വ്യാജ പണപ്പിരിവി​​​െൻറ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കു​െന്നന്നും പരാതിയില്‍ പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നുമാണ്​ അശ്വതി പറഞ്ഞത്​. തെറ്റ് ചെയ്തിട്ടില്ലാ എന്നുറപ്പുണ്ടെങ്കില്‍ പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് താന്‍ അശ്വതിയെ ആശ്വസിപ്പിക്കുകയാണുണ്ടായത്. 

പൊലീസ് മനഃപൂര്‍വം വേട്ടയാടാന്‍ ശ്രമിക്കുന്നു എന്നതടക്കം അശ്വതിക്ക് തെറ്റായ പല തോന്നലുകളും ഉണ്ട്. ലിഗയുടെ വിഷയത്തില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സംസാരിച്ചതിനെക്കുറിച്ച് രണ്ടു ദിവസം മുമ്പ് അശ്വതി എന്നെ കാണാന്‍ വന്നപ്പോള്‍ സംസാരിച്ചിരുന്നു. പിശകു പറ്റിയതാണെന്നും അതില്‍ ഖേദമുണ്ടെന്നുമാണ് അന്നവര്‍ എന്നോട് പറഞ്ഞത്​. അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ലിഗയുടെ സഹോദരിയുമായി പങ്കുവെക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച ദിവസം അദ്ദേഹത്തി​​െൻറ തിരക്കുകള്‍ കാരണം പരാതിക്കാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല എന്നത് സത്യമാണ്. അല്ലാതെ വിളിച്ച് അനുമതി വാങ്ങിയ ശേഷം കാണാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി മനഃപൂര്‍വം അവരെ കാണാന്‍ വിസമ്മതിക്കുകയല്ല ചെയ്തതെന്നും കടകംപള്ളി പറഞ്ഞു. 

രക്തസമ്മർദം: അശ്വതി ജ്വാല ചികിത്സ തേടി
കോവളം: രക്തസമ്മർദം കൂടുതലായി ബോധക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ജ്വാല ഫൗണ്ടേഷ​​​െൻറ ഓഫിസിൽ രണ്ടു തവണ പൊലീസ് എത്തി ജീവനക്കാരോട് വിവരങ്ങൾ തിരക്കി. അശ്വതി താമസിക്കുന്ന മണക്കാടിലെ വീടിന് സമീപം നാട്ടുകാരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ശനിയാഴ്‌ച രാത്രിയോടെ ബോധക്ഷയം അനുഭവപ്പെട്ടതിനെ തുടർന്നാണ് അശ്വതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഡോക്ടർമാരുടെ പരിശോധനയിൽ രക്തസമ്മർദം കൂടിയതാണ് കാരണമെന്ന് കണ്ടെത്തി. 

ചികിത്സക്ക്​ ശേഷം എ​േട്ടാടെ അശ്വതി വീട്ടിലേക്ക് മടങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാൻ തിങ്കളാഴ്ച കമീഷണർ ഓഫിസിൽ ഹാജരാകാൻ അശ്വതിയോട് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, അശ്വതി ജ്വാല ചെയ്‌ത സഹായങ്ങൾക്കെല്ലാം ലിഗയുടെ സഹോദരി ഇൽസി ഫേസ്‌ബുക്കിലൂടെ നന്ദി അറിയിച്ചു. അശ്വതി നേരിടുന്ന വിഷമത്തിനും വ്യാജ ആരോപണങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ക്ഷമ ചോദിക്കു​െന്നന്ന് ഇൽസി പറഞ്ഞു.

അശ്വതി ജ്വാല 3.8 ലക്ഷം രൂപ തട്ടിയെന്ന് ഡി.ജി.പിക്ക് പരാതി നൽകിയ കോവളം പനങ്ങോട് സ്വദേശി അനിൽകുമാർ ഒളിവിലാണ്. പരാതി നൽകി എന്ന വാർത്തകൾ വന്ന ഉടനെ അനിലി​​െൻറ മൊബൈൽ ഓഫ് ചെയ്തിരിക്കുകയാണ്. അനിൽ വീട്ടിൽനിന്ന് മാറി നിൽക്കുകയാണെന്നാണ് സൂചന. ഇയാൾ ബി.ഡി.ജെ.എസി​​​െൻറ സജീവ പ്രവർത്തകനാ​െണന്നാണ് വിവരം. 


അശ്വതി ജ്വാലക്കെതിരായ അന്വേഷണം: വിചിത്ര നടപടിയെന്ന് സുധീരൻ
കോഴിക്കോട്​: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയോ​െടാപ്പമുള്ള സാമൂഹിക  പ്രവർത്തക അശ്വതി ജ്വാല​ക്കെതിരെ പൊലീസ്​ അന്വേഷണം നടത്തുന്നത്​ വിചിത്ര  നടപടിയാണെന്ന്​ മുൻ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ കോഴിക്കോട്ട്​ പറഞ്ഞു.  പണപ്പിരിവ്​ നടത്തിയെന്ന പരാതിയിൽ ദ്രുതഗതിയിലാണ്​ പൊലീസ്​ ഇവർക്കെതിരെ അന്വേഷണം  തുടങ്ങിയത്​. താമരശ്ശേരിയിൽ ഗർഭസ്​ഥ ശിശുവിനെ ഇല്ലായ്​മ ചെയ്​ത കേസിലടക്കം  ദിവസങ്ങൾക്കു ശേഷമാണ്​ പൊലീസ്​ നടപടിയെടുത്തത്​. അവിടെക്കാണാത്ത വേഗം  ഇപ്പോഴുണ്ടായത്​ ദുരൂഹമാണ്​. സർക്കാറിനെയും പൊലീസിനെയും വിമർശിച്ചതിനുള്ള പ്രതികാര  നടപടിയാണ്​ അന്വേഷണം. നിയമനടപടി അവസാനിപ്പിച്ച്​ പൊലീസ്​ മാപ്പുപറയണമെന്നും അദ്ദേഹം  മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranmalayalam newsAswathy Jwala
News Summary - Kadakampally Surendran on Aswathy Jwala-Kerala news
Next Story