Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാധനാലയങ്ങൾ തുറന്നത്​...

ആരാധനാലയങ്ങൾ തുറന്നത്​ കേന്ദ്രസർക്കാർ നിർദേശ പ്രകാരം -കടകംപള്ളി സു​േ​രന്ദ്രൻ

text_fields
bookmark_border
ആരാധനാലയങ്ങൾ തുറന്നത്​ കേന്ദ്രസർക്കാർ നിർദേശ പ്രകാരം -കടകംപള്ളി സു​േ​രന്ദ്രൻ
cancel

തിരുവനന്തപുരം: കേന്ദ്രസർക്കാർ നിർദേശമനുസരിച്ചാണ്​ സംസ്​ഥാനത്ത്​ ആരാധനാലയങ്ങൾ തുറന്നതെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങൾ തുറക്കണമെന്ന്​ സംസ്​ഥാനത്തിന്​ നിർബന്ധമി​ല്ല.​ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാന​െമടുത്തത്​ കേന്ദ്രസർക്കാരാണ്​. ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷമാണ്​ നടപ്പാക്കിയത്​. 

സംസ്​ഥാന സർക്കാർ എടുത്തുചാടി തീരുമാനം എടുത്തിട്ടില്ല. വിവിധ മത മേലധ്യക്ഷൻമാരുമായി ചർച്ച നടത്തിയാണ്​ ആരാധനാലയങ്ങൾ തുറക്കാമെന്ന തീരുമാനത്തിലെത്തിയത്​. കോവിഡിനെതിരെ മുൻകരുതലുകൾ കേരളം സ്വീകരിച്ചു. കേന്ദ്രം പറഞ്ഞതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ​അദ്ദേഹം പറഞ്ഞു. 

‘വി. മുരളീധരൻ വോട്ടുരാഷ്​ട്രീയം കളിക്കരുത്’
കേന്ദ്രമന്ത്രി വി. മുരളീധരൻ ഇരിക്കുന്ന സ്​ഥാനം ഏതാണെന്ന്​ ഓർക്കണം. മൂന്നാം തരം രാഷ്​ട്രീയ നേതാവ്​ സംസാരിക്കുന്ന പോലെ വോട്ടുരാഷ്​ട്രീയം കളിക്കരുത്​. അമ്പലം തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാമെന്ന്​ കരുതി വി. മുരളീധരൻ സുവർണാവസരം കാത്തിരിക്കുകയായിരുന്നു. അത്​ നടക്കാത്തതിലെ അസഹിഷ്​ണുത മാത്രമാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. അതിനാൽ വി. മരളീധരനോട്​ സഹതാപം മാത്രമാണുള്ളതെന്നും അ​ദ്ദേഹം പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranV Muraleedharanmalayalam newscovid 19Temple opening
News Summary - Kadakampally Surendran Against V. Muraleedharan on Kerala Temple Opening -Kerala news
Next Story