ഒരു സമുദായെത്ത ആക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല; പറഞ്ഞത് ലീഗിനെതിരെ മാത്രം –കടകംപള്ളി
text_fieldsതിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ച തെൻറ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏതെങ്കിലും മതവിഭാഗത്തെ ആക്ഷേപിക്കാൻ താൻ ശ്രമിച്ചിട്ടില്ല. തെൻറ പരാമർശങ്ങൾ വിവാദമാക്കിയത് ബോധപൂർവമാണ്. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ പാരമ്പര്യമുള്ളവരാണ് മലപ്പുറത്തെ മുസ്ലിംകൾ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗിലെ പ്രമാണിമാരെ പരാജയപ്പെടുത്തിയവരാണ് മലപ്പുറത്തെ മുസ്ലിം സമൂഹം. തങ്ങൾക്ക് നാല് എം.എൽ.എമാരാണ് മലപ്പുറത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശിശുക്ഷേമസമിതിയിൽ നടക്കുന്ന അവധിക്കാല ക്യാമ്പിൽ പെങ്കടുക്കുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസാരിച്ച കൂട്ടത്തിൽ ന്യൂനപക്ഷ വർഗീയതയെ ലീഗ് സമർഥമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നെന്ന കാര്യം താൻ പറയുകയാണുണ്ടായത്. അത് ലീഗിെൻറ മതേതര കാപട്യം തുറന്നുകാണിക്കാൻ മാത്രമായിരുന്നു. മതേതര നിലപാട് ഉപേക്ഷിച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിക്കാൻ ലീഗ് നടത്തുന്ന കള്ളക്കളികളാണ് മലപ്പുറത്ത് പ്രവർത്തനത്തിന് പോയപ്പോൾ താൻ കണ്ടത്.
ലീഗിനെ വിമർശിച്ചാൽ അത് മുസ്ലിം സമുദായത്തെ മൊത്തത്തിലാണെന്ന് വരുത്തിത്തീർക്കാൻ ലീഗും അനുഭാവികളും എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അതാണ് സംഭവിച്ചത്. തന്നിൽനിന്നോ തെൻറ പാർട്ടിയിൽനിന്നോ മതന്യൂനപക്ഷങ്ങൾക്കെതിരായ വാക്കോ പ്രവൃത്തിയോ ഉണ്ടാകില്ല. താൻ ഇ. അഹമ്മദിനെ അപമാനിച്ചെന്ന് പറഞ്ഞതും ശരിയല്ല. അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് അനാരോഗ്യവാനായിരുന്നു. അത് ചൂണ്ടിക്കാട്ടി യൂത്ത് ലീഗടക്കം അന്ന് കലാപക്കൊടി ഉയർത്തിയിരുന്നു. അനുകൂല സാഹചര്യമുണ്ടായിട്ടും അന്ന് നേടിയ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് നേടാൻ സാധിച്ചിെല്ലന്നാണ് താൻ പറഞ്ഞത്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കൽ തെൻറ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകംപള്ളിയുടെ പ്രസംഗം- വിഡിയോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
