Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി ക്യാപ്റ്റൻ...

പിണറായി ക്യാപ്റ്റൻ തന്നെ -കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
പിണറായി ക്യാപ്റ്റൻ തന്നെ -കടകംപള്ളി സുരേന്ദ്രൻ
cancel

തിരുവനന്തപുരം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അദ്ദേഹം കേരളത്തിൻെറ ക്യാപ്റ്റൻ തന്നെയാണ്. ജനങ്ങളുടെ ക്യാപ്റ്റനാണ്. ക്യാപ്റ്റൻ എന്നാൽ നായകൻ. ഇന്ന് അദ്ദേഹം ജനനായകൻ തന്നെയാണ്. ക്യാപ്റ്റനെന്ന് ആരെങ്കിലും സ്വയം തീരുമാനിച്ചതല്ല, ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണത് -മന്ത്രി പറഞ്ഞു.

കേരളത്തിൻെറ മുഖ്യമന്ത്രിയെ ഇന്ന് അമ്മമാർ കാണുന്നത് കുടുംബത്തിലെ കാരണവരോ ഗൃഹനാഥനോ ആയിട്ടാണ്. സീരിയൽ മാറ്റിവെച്ച് അമ്മമാർ അദ്ദേഹത്തിൻെറ വാർത്താ സമ്മേളനം കേൾക്കാൻ ടെലിവിഷനു മുന്നിൽ കാത്തിരുന്നെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.


Show Full Article
TAGS:Kadakampally SurendranPinarayi VijayanPinarayi Vijayan
Next Story