Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടകംപള്ളിക്ക്​...

കടകംപള്ളിക്ക്​ കുരുക്ക്​

text_fields
bookmark_border
കടകംപള്ളിക്ക്​ കുരുക്ക്​
cancel
camera_alt

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​ന്വേ​ഷ​ണം മു​ൻ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ​യി​ലേ​ക്ക്​ തി​രി​യു​ന്നു. ക​ട​കം​പ​ള്ളി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​ണ്​ ത​ന്ത്രി​യെ അ​റ​സ്റ്റ്​ ചെ​യ്ത​തെ​ന്ന പ്ര​തി​പ​ക്ഷ ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ വീ​ണ്ടും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലേ​ക്ക്​ ക​ട​കം​പ​ള്ളി​യെ കൊ​ണ്ടു​വ​രു​ന്ന നി​ർ​ണാ​യ​ക മൊ​ഴി​ക​ളാ​ണ്​ എ​സ്.​ഐ.​ടി​ക്ക്​ ല​ഭി​ച്ച​ത്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, ക​ട​കം​പ​ള്ളി​ക്ക്​ ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന്​ മൊ​ഴി ന​ൽ​കി​. സ​മാ​ന​മാ​യ മ​റ്റ്​ ചി​ല മൊ​ഴി​ക​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ​ക്ക​ലു​ണ്ട്. മു​മ്പ്​ ഇ​ത്ത​രം മൊ​ഴി​ക​ൾ ല​ഭി​ച്ചി​ട്ടും എ​സ്.​ഐ.​ടി ആ ​വ​ഴി​ക്ക്​ അ​ന്വേ​ഷ​ിച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ക​യാ​ണ്. കേ​സി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചിട്ടു​ണ്ടോ, രാ​ഷ്ട്രീ​യ ബ​ന്​​ധ​മു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കു​ന്ന ഇ.​ഡി​ക്കും ഇ​ട​പെ​ട​ാവുന്ന മൊ​ഴി​ക​ളാ​ണി​വ.

അ​ന്യ​സം​സ്ഥാ​ന സ്പോ​ൺ​സ​ർ​മാ​രെ ദേ​വ​സ്വം​ബോ​ർ​ഡി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ക​ട​കം​പ​ള്ളി​യാ​ണെ​ന്നാണ് പോ​റ്റിയുടെ മൊഴി. ര​മേ​ശ് റാ​വു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശവും ന​ൽ​കി​. ഹൈ​കോ​ട​തി​യി​ൽ എ​സ്.​ഐ.​ടി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന. സ്പോ​ൺ​സ​ർ​മാ​രു​ടെ മൊ​ഴി​യി​ലും മു​ൻ​മ​ന്ത്രി​യെ പ​രി​ച​യ​പ്പെ​ട്ട കാ​ര്യം പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഡി.​ജി.​പി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ലും ക​ട​കം​പ​ള്ളി​യു​മാ​യി അ​ടു​ത്ത ബ​ന്​​ധ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ പോ​റ്റി ന​ട​ത്തി​യ​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​കം​പ​ള്ളിയെ എ​സ്.​ഐ.​ടി വീ​ണ്ടും ചോ​ദ്യം ചെയ്തേക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ കേ​സു​ക​ളി​ൽ മൂ​ന്ന്​ പു​തി​യ പ്ര​തി​ക​ൾ കൂ​ടി​വ​രു​മെ​ന്ന്​ എ​സ്.​ഐ.​ടി ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചതാ​ണ്. ഉ​ന്ന​ത​രാ​ണ്​ ഇ​വ​രെ​ന്ന സൂ​ച​ന​യും ന​ൽ​കി​. എ​ന്നാ​ൽ പി​ന്നീ​ട്​ യാ​തൊ​രു നീ​ക്ക​വും ഉണ്ടാ​കാ​ത്ത​ത്​ പ​ല ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന സ​മ​യ​ത്ത്​ ദേ​വ​സ്വം​മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി​യി​ലേ​ക്ക്​ അ​ന്വേ​ഷ​ണം നീ​ങ്ങാ​തി​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പരാതിക്ക്​ പിന്നിൽ ഗൂഢാലോചന -കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ സ്നേ​ഹി​ത​ർ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി​ക്ക്​ പി​ന്നി​ലെ​ന്ന്​ മു​ൻ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ. പ​രാ​തി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ച​പ്പോ​ഴാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ല​ഭി​ച്ച​ത്. അ​ത് ആ​രാ​ണെ​ന്ന് സ​ന്ദ​ർ​ഭം വ​രു​മ്പോ​ൾ പ​റ​യു​ം. ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ ഡി.​ജി.​പി​ക്ക്​ പോ​റ്റി ന​ൽ​കി​യ പ​രാ​തി വ്യാ​ജ​മാ​ണ്. ഇ​തി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചവ​രെ അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്ത് വെ​ളി​പ്പെ​ടു​ത്തു​ം.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ത​ന്നെ ഭൂ​മി​ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി​യാ​ക്കാ​നു​ള്ള പ​രാ​തി ന​ൽ​കി​യ​തി​ന്​ പി​ന്നി​ൽ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. ആ ​പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യാ​ണ്​ ക​ട​കം​പ​ള്ളി രം​ഗ​ത്തെ​ത്തി​യ​ത്. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പോ​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​തി​ഭ എ​ന്ന​യാ​ളു​​മാ​യി ചേ​ർ​ന്ന് താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ആ​രാ​ണ് ഈ ​പ​രാ​തി​ക്ക്​ പി​ന്നി​ലെ​ന്ന്​ പോ​ലും വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​തി​ഭ ത​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. എ​ന്നാ​ൽ ആ​രു​ടെ​യും സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ൽ താ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ല. 10 വ​ർ​ഷ​ത്തി​നി​ടെ ഒ​രു പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പോ​യി​ട്ടി​ല്ല. താ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​റ്റി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഡി.​ജി.​പി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ ക​ട​കം​പ​ള്ളി നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ​പ്ര​തി​ക​ര​ണ​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ അ​റി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം പ​രാ​തി​യി​ൽ പ​റ​യു​ന്ന പ്ര​തി​ഭ ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്​​തി​യാ​ണെ​ണെ​ന്നാ​ണ് വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞ​ത്.

പോറ്റിയുടെ പരാതി കമീഷണർക്ക്​ കൈമാറി

തി​രു​വ​ന​ന്ത​പു​രം: മു​ൻ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ന​ൽ​കി​യ പ​രാ​തി, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ കൈ​മാ​റി. ക​ഴി​ഞ്ഞ​ദി​വ​സം ഡി.​ജി.​പി​ക്ക്​ ‘തു​ണ പോ​ർ​ട്ട​ൽ’ വ​ഴി ല​ഭി​ച്ച പ​രാ​തി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​നോ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കോ കൈ​മാ​റാ​നാ​ണ് ഡി.​ജി.​പി റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ പ​രാ​തി​യി​ൽ പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രാ​തി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​കി​ന്​ കൈ​മാ​റി​യ​ത്.

എ​ന്നാ​ൽ ഭൂ​മി ത​ട്ടി​പ്പു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി കൈ​മാ​റി​യ​ത്​ എ​സ്.​ഐ.​ടി​ക്കാ​ണ്. ഹൈ​കോ​ട​തി അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ ​പ​രാ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. പോ​റ്റി ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി. ഇ​തി​നെ​തി​രെ​യാ​ണ്​ പ​രാ​തി​ക്കാ​രി​യും ക​ട​കം​പ​ള്ളി​യും ചേ​ർ​ന്ന് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് പോ​റ്റി ന​ൽ​കി​യ പ​രാ​തി. ര​ണ്ട്​ പ​രാ​തി​ക​ളും ത​മ്മി​ൽ ബ​ന്​​ധ​മു​ള്ള​തി​നാ​ൽ ഇ​തും എ​സ്.​ഐ.​ടി​ക്ക്​ കൈ​മാ​റി​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Theftkadakampally surendransabarimala caseKerala
News Summary - Kadakampally is in trouble
Next Story