Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആക്​ടിവിസ്​റ്റുകൾക്ക്​...

ആക്​ടിവിസ്​റ്റുകൾക്ക്​ ശക്​തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല -കടകംപള്ളി VIDEO

text_fields
bookmark_border
ആക്​ടിവിസ്​റ്റുകൾക്ക്​ ശക്​തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല -കടകംപള്ളി VIDEO
cancel

പത്തനംതിട്ട: ആക്​ടിവിസ്​റ്റുകൾക്ക്​ ശക്​തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസികൾക്ക്​ സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്​. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിലെത്തിയ സ്​ത്രീകൾക്ക്​ സുരക്ഷ ഒരുക്കു​േമ്പാൾ പൊലീസ്​ കൂടുതൽ ശ്രദ്ധപുലർത്തണമായിരുന്നു. വരുന്നവരുടെ പശ്​ചാത്തലം കൂടി പൊലീസ്​ പരി​േശാധിക്കണമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആക്​ടിവിസ്​റ്റുകളാണ്​ എത്തിയത്​ എന്നറിഞ്ഞപ്പോഴാണ്​ ഇടപ്പെട്ടതെന്ന്​ കടകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കി.

മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ യുവതിയുമാണ് ഇന്ന്​ രാവിലെ നടപ്പന്തൽ വരെ എത്തിയത്​. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ ഇവരുടെ യാത്ര തടസപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsKadakampalli surandranmalayalam news onlinekerala online news
News Summary - Kadakampalli surendran statement-Kerala news
Next Story