Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ വിഷം ചീറ്റി...

വർഗീയ വിഷം ചീറ്റി കലാപമുണ്ടാക്കാനാണ്​ ശശികലയുടെ ശ്രമം- ദേവസ്വം മന്ത്രി

text_fields
bookmark_border
വർഗീയ വിഷം ചീറ്റി കലാപമുണ്ടാക്കാനാണ്​ ശശികലയുടെ ശ്രമം- ദേവസ്വം മന്ത്രി
cancel

തിരുവനന്തപുരം: ഹർത്താലിലുടെ സംഘപരിവാർ വിശ്വാസികളോട്​ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന്​ ദേവസ്വം മ​ന്ത്രി കടകംപള്ളി സുരേന്ദ്രൻ. വൃശ്​ചികമാസം ഒന്നാം തീയതി തന്നെ ഹർത്താൽ പ്രഖ്യാപിച്ചത്​ ഇതി​​​​​​​​െൻറ ഭാഗമായാണ്​. ബി.ജെ.പിക്ക്​ ശബരിമലയിലെ ആചാരങ്ങളും അനുഷ്​ടാനങ്ങളുമൊന്നും പ്രശ്​നമില്ലെന്നും കടകംപള്ളി വ്യക്​തമാക്കി.

ഹർത്താൽ മൂലം കുടിവെള്ളം പോലും കിട്ടാതെ വിശ്വാസികൾ ബുദ്ധിമുട്ടുകയാണ്​. തുലാമാസം ഒന്നാം തിയതിയും ഹർത്താൽ നടത്തി വിശ്വാസികളെ ബി.ജെ.പി ബുദ്ധിമുട്ടിച്ചു. വർഗീയ വിഷം ചീറ്റി ശബരിമലയിൽ കലാപ ഭൂമിയാക്കാനാണ്​ കെ.പി ശശികലയുടെ ശ്രമം. ഇതിനായാണ്​ ശശികല നിരന്തരമായി ശബരിമല സന്ദർശിച്ചത്​. ഗത്യന്തരമില്ലാതെയാണ്​ പൊലീസ്​ ശശികലയെ അറസ്​റ്റ്​ ചെയ്​തതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

എന്തിനാണ്​ ഒരു മാസം നാല്​ തവണ ശശികല ശബരിമല സന്ദർശിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ഗുരുസ്വാമിമാർ ​േപാലും ഇത്തരത്തിൽ ശബരിമല സന്ദർശനം നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്​തിയുടെയും വിശ്വാസിത്തി​​​​​​​െൻറയും മറവിൽ ജനങ്ങളെ പറ്റിക്കുകയാണ്​ സംഘപരിവാർ ചെയ്യുന്നത്​. തൃപ്​തി ദേശായിയുടെ സഞ്ചാര സ്വാതന്ത്രത്തെ നിഷേധിക്കുകയാണ്​ ചെയ്​തത്​. അവരുടെ സുരക്ഷയോർത്താണ്​ വിമാനത്താവളത്തിൽ നിന്ന്​ പുറത്തിറക്കാതിരുന്നത്​. രാജ്യന്താര വിമാനത്താവളത്തിൽ പ്രശ്​നമുണ്ടാക്കാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

രാജ്യാന്തര വിമാനത്താവളത്തിൽ പ്രശ്​നമുണ്ടാക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ പ്ലാൻ എ. ശശികല ടീച്ചറെ ഉ​പയോഗിച്ച്​ പ്രശ്​നമുണ്ടാക്കുക എന്നതാണ്​ പ്ലാൻ ബി. ഇനി പ്ലാൻ സിയുമായി ബി.ജെ.പിയും സംഘപരിവാർ ശക്​തികളുമെത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsKadkam pilla surendranBJPBJP
News Summary - Kadakampalli surendran Press meet-Kerala news
Next Story