ആൾക്കൂട്ടനീതി നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമല –മന്ത്രി കടകംപള്ളി
text_fieldsതിരുവനന്തപുരം: ആൾക്കൂട്ടനീതി നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രസ്ക്ലബിൽ എസ്.എസ്. റാം ഫൗണ്ടേഷൻ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി അയ്യപ്പെൻറ പേരിൽ മാധ്യമപ്രവർത്തകരെ കായികമായി ആക്രമിക്കുകയായിരുന്നു ശബരിമലയിൽ. വനിത മാധ്യമപ്രവർത്തകരായ പൂജ പ്രസന്ന, സരിത എസ്. ബാലൻ, സ്നേഹ കോശി, നീതു തുടങ്ങി നിരവധിപേരാണ് അസഭ്യവർഷത്തിന് ഇരകളായത്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് അക്രമകാരികൾക്ക് മുന്നിൽ ജീവനുവേണ്ടി കേണ കുത്ത്ബുദ്ദീൻ അൻസാരിയുടെ ചിത്രത്തിന് സാമ്യമായ ചിത്രമാണ് നിലയ്ക്കലിൽനിന്ന് പകർത്തിയത്. ഇത് ഫാഷിസത്തിെൻറ അജണ്ടയാണ്. അക്രമിസംഘം അസഭ്യവർഷം നടത്തിയത് സന്നിധാനത്താണെന്ന് ഓർക്കുക.
മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത് മന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ രതീഷ്കുമാർ അധ്യക്ഷത വഹിച്ചു. റാമുമായി നടത്തിയ യാത്രകളുടെ അനുഭവം വി.എസ്. രാജേഷ് പങ്കുവെച്ചു. പ്രസ്ക്ലബ് പ്രസിഡൻറ്് ഡി. പ്രമോദ്, സെക്രട്ടറി എൻ. രാധാകൃഷ്ണൻ, പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, കെ.സി. റെജി, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. റാമിെൻറ കുടുംബാംഗങ്ങളായ സരസ്വതി, ജയലക്ഷ്മി, പാർവതി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
