Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1500 നീ​തി മെ​ഡി​ക്ക​ൽ...

1500 നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ ആ​രം​ഭി​ക്കും –ക​ട​കം​പ​ള്ളി

text_fields
bookmark_border
1500 നീ​തി മെ​ഡി​ക്ക​ൽ സ്​​റ്റോ​റു​ക​ൾ ആ​രം​ഭി​ക്കും –ക​ട​കം​പ​ള്ളി
cancel

പത്തനംതിട്ട: സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. റാന്നി സർവിസ് സഹകരണ സംഘം ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറി​​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നീതി മെഡിക്കൽ സ്റ്റോറിലൂടെ 10 മുതൽ 40 ശതമാനംവരെ വിലകുറച്ച് ഔഷധങ്ങൾ വിതരണം ചെയ്യുന്നുണ്ട്. കേന്ദ്രീകൃതമായി ഔഷധങ്ങൾ വാങ്ങുന്നതിലൂടെ ഇടനിലക്കാരെ ഒഴിവാക്കിയാണ് കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുന്നത്. സുതാര്യമായ പർച്ചേസ് സംവിധാനം ഏർപ്പെടുത്തി കൺസ്യൂമർ ഫെഡിനെ അഴിമതിമുക്തമായ സ്ഥാപനമാക്കി മാറ്റിയെന്നും നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ലാഭത്തിലാക്കാൻ സർക്കാറിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജില്ല സഹകരണ ബാങ്കുകളിലെ നിക്ഷേപത്തി​​െൻറ പകുതിയിലധികവും പ്രാഥമിക സഹകരണ സംഘങ്ങളുടേതാണ്. അതുകൊണ്ട് ജില്ല സഹകരണ ബാങ്കുകളുടെ നിയന്ത്രണം പ്രാഥമിക സഹകരണ സംഘങ്ങൾക്കാകണം എന്ന തിരിച്ചറിവി​​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ ജില്ല ബാങ്കുകളുടെ ഭരണസംവിധാനത്തിൽ മാറ്റം വരുത്താൻ ഓർഡിനൻസ് കൊണ്ടുവന്നെതന്നും അദ്ദേഹം പറഞ്ഞു. രാജു എബ്രഹാം എം.എൽ.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശശികല രാജശേഖരൻ, ജില്ല പഞ്ചായത്ത് അംഗം സൂസൻ അലക്സ്, ബിനോയ് കുര്യാക്കോസ്, എ. പദ്മകുമാർ, ബാങ്ക് പ്രസിഡൻറ് ടി.എൻ. ശിവൻകുട്ടി, എ.എസ്. ഗീതാമണി, ജയശ്രീ കെ.ആർ, ജോസ് എബ്രഹാം, ഷാജി നെല്ലിമൂട്ടിൽ, രാധാകൃഷ്ണൻ മന്ദിരം, അൻസാരി മന്ദിരം, വിൽസൺ ചാർത്താക്കുഴി, പി.ആർ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadakam pally
News Summary - kadakam pally
Next Story