Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓമനക്കുട്ടനെ...

ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച മുഴുവൻ പേർക്കും വേണ്ടി മാപ്പ്​ ചോദിക്കുന്നു -കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച മുഴുവൻ പേർക്കും വേണ്ടി മാപ്പ്​ ചോദിക്കുന്നു -കടകംപള്ളി സുരേന്ദ്രൻ
cancel

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പണപ്പിരിവ്​ നടത്തിയെന്ന വാർത്തയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയം ഗം ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച എല്ലാവർക്കും വേണ്ടി മാപ്പ്​ ചോദിക്കുന്നുവെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓമനക്കുട്ടനെ ഫോണിൽ വിളിച്ച്​ സംസാരിച്ചുവെന്നും കടകംപള്ളി പറഞ്ഞു.

പ്രളയകാലത്ത്​ തലപ്പൊക്കുന്ന ചില വിഷജീവികളുടെ ഏറ്റവും പുതിയ ഇരയാണ്​ ഓമനക്കുട്ടൻ. ഓമനക്കുട്ടൻെറ ആത്​മാഭിമാനം മുറിവേറ്റതിൽ വേദനിക്കുന്നു​​. ആ സഖാവിനെ അഭിവാദ്യം ചെയ്യുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഓമനക്കുട്ടനെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കുമെന്ന്​ സി.പി.എം ജില്ലാ സെക്രട്ടറി വ്യക്​തമാക്കി.പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ വന്നതിനാലാണ്​ ഓമനക്കുട്ടനെ സസ്​പെൻഡ്​ ചെയ്​തത്​. ഓമനക്കുട്ടൻെറ വിശദീകരണം കേട്ടപ്പോൾ അദ്ദേഹം നിരപരാധിയാണെന്ന്​ മനസിലായെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsKadkam palli surendranomanakuttan
News Summary - Kadakam palli surendran on omanakuttan issue-Kerala news
Next Story