Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭീമൻ കാച്ചിൽ കൗതുകമാവുന്നു
text_fieldsbookmark_border
വടുതല(ആലപ്പുഴ ):അരൂക്കുറ്റിയിൽ വിളഞ്ഞ ഭീമൻ കാച്ചിൽ നാട്ടുകാർക്ക് കൗതുകമാവുന്നു.അരൂക്കുറ്റി പഞ്ചായത്ത് ആയിരത്തിയെട്ട് മുറിയംചേരിൽ ഷൈലന്റെ വീട്ടിലാണ് നാട്ടുകാർക്ക് കൗതുകം പകർന്ന ഭീമൻ കാച്ചിൽ വിളഞ്ഞത്.
രണ്ടു വർഷമായി ഷൈലൻ കാച്ചിൽ കൃഷി നടത്തിവരുന്നു.കഴിഞ്ഞ തവണ കൃഷിയുടെ ഫലം കുറവായിരുന്നു. എന്നാൽ,കൃഷിയെ ജീവനുതുല്യമായി സ്നേഹിക്കുന്നത് കൊണ്ട് കൃഷി വീണ്ടും നല്ലരീതിയിൽ ഷൈലൻ നടത്തി.ഇത്തവണ വലിയ പ്രതീക്ഷ ഇല്ലായിരുന്ന ഷൈലനെ ഞെട്ടിച്ചിരിക്കുകയാണ് ഭീമൻ കാച്ചിൽ.
വീട്ടിലെ ഭീമൻ കാച്ചിൽ കാണാനും കാച്ചിലുമൊത്ത് സെൽഫി എടുക്കാനും നാട്ടുകാരുടെ തിരക്കാണ്.പൂർണമായും ജൈവ കൃഷിയാണ് നടത്തുന്നത്.ഭാര്യ ഗീതയും പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
