കെ.എ. ബീനക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ്
text_fieldsകൊൽക്കത്ത: 2025ലെ സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ് പ്രശസ്ത എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ കെ.എ. ബീനക്ക്. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.
പഞ്ചായത്തീ രാജ് സംവിധാനത്തിലെ ദലിത്/സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയോ എന്ന വിഷയത്തെ ആസ്പദമാക്കിയ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനാണ് പുരസ്കാരം. ഈ ലേഖനങ്ങൾ പിന്നീട് ‘ആ കസേര ആരുടേതാണ്?’ എന്ന പേരിൽ പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ ഇൻഫർമേഷൻ സർവിസിലെ മുതിർന്ന ഉദ്യോഗസ്ഥയായിരുന്ന കെ.എ. ബീന ദൂരദർശനിലും ആകാശവാണിയിലും ന്യൂസ് എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് വിരമിച്ചത്.
1978 മുതൽ ‘ദ സ്റ്റേറ്റ്സ്മാൻ’ പത്രം നൽകിവരുന്ന റൂറൽ റിപ്പോർട്ടിങ് അവാർഡ്, ഗ്രാമീണ ഇന്ത്യയെ ആസ്പദമാക്കി തയ്യാറാക്കിയ ഉന്നത നിലവാരത്തിലുള്ള റിപ്പോർട്ടുകൾക്കാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

